Published on: September 7, 2025


ഞാനൊരു മഞ്ഞുതുള്ളിപോൽ,
നിൻ നെറുകയിൽ വീണൊരു
നിലാവൊളിയായ് തിളങ്ങുവാൻ.
ഒരു നൂറ് ജൻമം ഞാൻ കാത്തിരിക്കാം,
നിൻ നനവൂറും മിഴിയുടെ പ്രണയമാവാൻ.
ഒരു നൂറ് വർഷം ഞാൻ നോമ്പു നോൽക്കാം,
നിൻ കനവൂറും ഹൃദയത്തിൻ ഭാഗമാവാൻ.
ജീവസരണിയിലുണ്മയാമുയിർ 
പടർത്തി, ഓരോ നിലാവിലും
വന്നെനിക്കൊരു ചന്ദനക്കുറി
വരയ്ക്കാൻ, അനുനിമിഷമെൻ
ചാരത്തു കൂട്ടിരുന്നീടണ്ട, പകരമൊരു
നിമിഷത്തിന്നോർമ്മയിൽ തരുമൊരു
വാക്കിൻ മകരന്ദം മാത്രം മതിയല്ലോ.
ഹൃദയമാം ശിഥിലശാഖിയിൽ
പടരുമൊരമര ഗീതിയായ്
‘നീ’ എന്ന വാക്കെന്റെ വാസന്തമാകുന്നു,
ജടില കല്പന നൃത്തമാടുന്നൊരീ
സായംകാല തുലാവർഷത്തിലിന്നും!
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
						
Trending Now					

 
                         
 
 
 
 







 
                       
                       
                       
                      