Indian Independence day 2025
Sathyatthinte Vili-Malayalam Poem by Jyothy Vijayan-Indian independence day poem

സത്യത്തിന്റെ വിളി

രു രാജ്യം പിറന്നത്
ആയിരം ശബ്ദങ്ങൾക്കിടയിൽ;
ശബ്ദമായത്,
രക്തം ചിന്തിയ കനൽവഴികൾ!

ഭഗത്സിംഗ് മരിച്ചിട്ടില്ല,
ഗാന്ധി നിശബ്ദനല്ല.
അവർ ഓരോ കാഴ്ചയാണ്;
കരുത്തിന്റെ കണ്ണാടികൾ!

പതാക…
അതൊരു ഒറ്റ കഷ്ണമല്ല;
അതൊരു പ്രതിജ്ഞയാണ്,
പാറി നിൽക്കുന്ന ആകാശം!

ഇന്ത്യ….
അതൊരു ഭൂപടമല്ല,
ആയിരമായിരം കരുത്തിന്റെ
കവചം!

ഇന്ത്യ….
എനിക്കു നീയൊരു ദേശമല്ല,
ഒരു വിളിപ്പാട്ടാണ്;
ഉള്ളിലേക്കാഞ്ഞെത്തുന്ന,
സത്യത്തിന്റെ വിളി!

Trending Now

Latest Posts