സ്റ്റെല്ല മാത്യുവിനും റോബൻ അരിമ്പൂരിനും കനിവ് പുരസ്‌കാരം
മതിലകം കനിവ് ട്രസ്റ്റിന്റെ ആറാമത് ‘കനിവ് ഒറ്റക്കവിതാപുരസ്കാരം’ സ്റ്റെല്ലാ മാത്യുവിന്. പനമുടിത്തെയ്യം കവിതയാണ് പുരസ്‌കാരത്തിന് അർഹമായത്. പതിനായിരം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്‌കാരം.
റോബൻ അരിമ്പൂർ സ്പെഷ്യൽ ജൂറി പുരസ്‌കാരത്തിന് അർഹമായി. വി.കെ. സുബൈദ, ദീപ്തി മേന, സെബാസ്റ്റ്യൻ എന്നിവരാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. പുരസ്‌കാരസമർപ്പണം, ഫെബ്രു. 23ന് സാഹിത്യ അക്കാദമിയിൽ തമിഴ് കവി രാജ് കുമാർ നിർവഹിക്കും.