Lima World Library literary conference-2026

ലിമ വേള്‍ഡ് ലൈബ്രറി സാഹിത്യ സംഗമം- 2026

കോട്ടയം: വായനാശീലം വളര്‍ന്നാലേ നമ്മളും വളരുകയുള്ളു എന്ന് കോട്ടയം പ്രസ് ക്ലബ്ബില്‍ നടന്ന ലിമ വേള്‍ഡ് ലൈബ്രറി ഓണ്‍ലൈൻ പത്രത്തിന്റെ സാഹിത്യ സംഗമം ഉദ്ഘടാനം ചെയ്തു കൊണ്ട് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അഭിപ്രായപ്പെട്ടു.

കേരള നിയമസഭ സ്പീക്കറായി നിയോഗിക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ, സാഹിത്യ സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തിയ പത്രപ്രവർത്തകനും സാഹിത്യ ചരിത്രകാരനുമായ ഡോ. പോള്‍ മണലില്‍ പൊന്നാട അയണിയിച്ചു.

എഴുത്തുകാരായ മിനി സുരേഷ്, മേരി അലക്‌സ്, ജോണ്‍സന്‍ ഇരിങ്ങോള്‍, ശ്രീകുമാരി സന്തോഷ്, പ്രൊഫ. കവിത സംഗീത്, ലാലി രംഗനാഥ്, ജോസ് കുമാര്‍ ചേലങ്കേരി, ശ്രീകലാ മോഹന്‍ദാസ്, എം. തങ്കച്ചന്‍ ജോസഫ്, പ്രസന്ന നായര്‍, ജഗദീശ് കരിമുളക്കല്‍, ഗായിക റാണി വിനോദ് തുടങ്ങിയവർക്ക് ലിമയുടെ ആദര ഫലകം സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സമ്മാനിച്ചു.

സാഹിത്യ സംഗമത്തിൽ നടന്ന കവിയരങ്ങില്‍, പ്രൊഫ. കവിത സംഗീത്, പ്രസന്ന നായര്‍, എം. തങ്കച്ചന്‍ ജോസഫ്, സ്വരൂപ് ജിത്ത്, ജഗദീശ് കരിമുളക്കല്‍ എന്നിവര്‍ കവിതകൾ അവതരിപ്പിച്ചു.

എഴുത്തുകാരനും ലിമയുടെ ചീഫ് എഡിറ്ററുമായ കാരൂര്‍ സോമൻ അദ്ധ്യക്ഷത വഹിച്ചു. സനില്‍ പി. തോമസ്, ഡോ. അനിയമ്മ ജോസഫ്, ബാലചന്ദ്രന്‍ അമ്പലപ്പാട്ട്, സിജിത അനില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സംഗമം പ്രോഗ്രാം കോര്‍ഡിനേറ്റര്‍മാരായ മിനി സുരേഷ് സ്വാഗതവും ജോണ്‍സന്‍ ഇരിങ്ങോള്‍ നന്ദിയും പറഞ്ഞു.

Read Also  സന്ധ്യ ഇ

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹