Utharamilla Chilakkal-Malayalam poem writen by Rajeev Mambully

ഉത്തരമില്ലാ ചിലയ്ക്കൽ

ലയുമ്പോളറിയാതെ
ഊക്കോടെ ചിലച്ച്
ഉന്നത സത്യത്തെ
ഉറപ്പിക്കും നിമിത്തമായ്…

ഉദര നിമിത്തം
ഉരഗജീവിയായി
ഉത്തരം താങ്ങിയായി
ഉറച്ച സഞ്ചാരിയായി…

ഉയിരൊപ്പം
ഉടലൊപ്പം
ഊന്നായി
ഉറപ്പായി നിന്നയെന്നെ
ഉലച്ച്, ചകിതമാമൊരു
ഉൾതോന്നൽ
ഉയിർ പെടപ്പിച്ച്
ഉടൽ മുറിച്ച്
ഉപേക്ഷിച്ച്, കാഴ്ചപ്പണ്ടമാക്കി.

ഉടലറ്റവാൽ,
ഉടലോർക്കുമോ,
ഉയിരോർക്കുമോ?

ഉരുകും സാക്ഷിയായി
ഉയിരാർന്ന
ഉടലോർമ്മകളിൽ ചിലച്ചു ചലിച്ച്
ഊനമോടെ ,
ഉന്നമറ്റ് ഞാനിന്നും!

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  ആകാശത്തിനുമപ്പുറം/ 2025- ലോക കവിതാ ദിന കവിത/അജിത വി. എസ്.