Vettam-Poem by E.P.Karthikeyan

വെട്ടം

വീട്
അകം
കട്ടിൽ
ഇരുണ്ട വെളിച്ചം
വെറുതെ കിടക്കുന്നു
പരമാനന്ദം!

അല്ലലില്ല

അയൽവീട്ടിൽ
തെരുവിൽ
ഇരുട്ടുപരക്കുന്നത്
കാണേണ്ടതില്ല!

ഒറ്റക്കതകിൻ
പാളിയടച്ചു
വെളിച്ചമകന്നു
സുഖം സുഖകരം!

കണ്ണുകളടച്ചു

ഒരു കീറുവെളിച്ചം
മുനിഞ്ഞു കത്തുന്നു!

വീട്
അകം
കട്ടിൽ
ഒരുതരി വെട്ടം!

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Copyright©2025Prathibhavam | CoverNews by AF themes.