
മഴാന്തൽ
മഴയത്ത്
ചോര നിറമുളള
തറയുള്ള,
മഞ്ഞചുമരുള്ള,
കൊച്ച് വീട്
വെള്ളം കേറി
ലാലിനെ പോലെ
ചരിഞ്ഞ് നിൽക്കുന്നു
തീവണ്ടി കേറി
പോവുന്ന
കുട്ടി അത്
കണ്ട് ചിരിച്ച്
പോവുന്നു.
ഓടിപ്പോയ
ഭാര്യയെ തേടി
പോകുന്ന
ഒരു തോട്
പുഴയെ നോക്കി
ജീവിതത്തിൻ്റെ
കണക്ക് മാത്രം
പറയുന്നു
ഒരു തോക്കുണ്ട്
തീവണ്ടിയുടെ
ഒടുവിലെ ബോഗിയിൽ
പ്രത്യേക പരിഗണന
ഉള്ളവരുടെ
ഇടയിൽ
രക്ഷകനായി
അഭിനയിച്ച്
ഒളിച്ചിരിക്കാതെ
ഞെളിഞ്ഞിരിക്കുന്നു.