പാപിയായപ്പോൾ അശരീരി പറഞ്ഞു,

കടക്ക് പുറത്ത്

പത്താം മാസം അമ്മ പറഞ്ഞു,
കടക്ക് പുറത്ത്

പത്തിൽ അദ്ധ്യാപകൻ പറഞ്ഞു,
കടക്ക് പുറത്ത്

പൗരോഹിത്യത്തെ തൊട്ടപ്പോൾ മതം പറഞ്ഞു,
കടക്ക് പുറത്ത്

പ്രേമിച്ചു കെട്ടിയപ്പോൾ അച്ഛൻ പറഞ്ഞു,
കടക്ക് പുറത്ത്

പ്രകോപിതനായപ്പോൾ ശ്വശുരൻ പറഞ്ഞു,
കടക്ക് പുറത്ത്

പട്ടിണി മൂത്തപ്പോൾ ഭാര്യ പറഞ്ഞു,
കടക്ക് പുറത്ത്

പിന്നീട് അന്യദേശക്കാരും പറഞ്ഞു,
കടക്ക് പുറത്ത്

പുരയിലെത്തി അച്ഛനമ്മമാരോട് പറഞ്ഞു,
കടക്ക് പുറത്ത്

പതിയിരുന്ന മക്കളും പറഞ്ഞു,
കടക്ക് പുറത്ത്

പ്രായേണ നാട്ടിൻ പാട്ടായി, ഭാഷയായി:
‘കടക്ക് പുറത്ത്!’