പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കൽ ഓഫിസ് തൃശ്ശൂരിൽ ആരംഭിച്ചു;
ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യം: ഡോ. ബി. ജയകൃഷ്ണൻ

Prathibhavam office inauguration
പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ ഓഫിസ് ഉദ്ഘാടനം നരേറ്റർ ഡോ. ബി. ജയകൃഷ്ണൻ നിർവ്വഹിക്കുന്നു.

തൃശ്ശൂർ: കാനാട്ടുക്കര കല്ലുപ്പാലത്ത് പ്രതിഭാവത്തിന്റെ ഓഫിസ് ഇന്ന്(2025 മെയ് 12) പ്രവർത്തനം ആരംഭിച്ചു. നരേറ്റർ ഡോ. ബി. ജയകൃഷ്ണൻ ഉദ്ഘാടനം നിർവ്വഹിച്ചു.

ഡി​ജി​റ്റ​ൽ യു​ഗ​ത്തി​ൽ, ഓൺലൈൻ മാധ്യമങ്ങളുടെ പങ്ക് അനിവാര്യവും നിഷേധിക്കാൻ കഴിയാത്തതുമാണെന്ന് ഉദ്ഘാടന വേളയിൽ ജയകൃഷ്ണൻ പറഞ്ഞു. ഏതൊരു രാ​ജ്യ​ത്തെയും പൗ​രസ്വാ​ത​ന്ത്ര്യമെന്നത് അവിടങ്ങളിലെ മാ​ധ്യ​മങ്ങളുടെ സ്വാ​ത​ന്ത്ര്യവുമായി കൂട്ടിവായിക്കേണ്ടതാണെന്നും വി​ക്കി​പീ​ഡി​യയിൽ നിന്നും കോ​ട​തി ന​ട​പ​ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​ജ് നീ​ക്കം ചെ​യ്യാ​ൻ ഉ​ത്ത​ര​വി​ട്ട ഡ​ൽ​ഹി ഹൈ​കോ​ട​തിയുടെ ഉ​ത്ത​ര​വ് സു​പ്രീം​കോ​ട​തി റ​ദ്ദാ​ക്കി​യത് ഈ പശ്ചാത്തലത്തിലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Inauguration of Prathibhavam office-Akhil Krishna
പ്രതിഭാവം ഓഫിസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് അഖിൽ കൃഷ്ണ കെ. എസ് ഭദ്രദീപം കൊളുത്തുന്നു.

അഖിൽകൃഷ്ണ. കെ. എസ്. ഭദ്രദീപം കൊളുത്തി. പ്രതിഭാവം എഡിറ്റർ സതീഷ് കളത്തിൽ, മാനേജിങ് എഡിറ്റർ ബി. അശോക് കുമാർ, അസോ. എഡിറ്റർ വിസ്മയ കെ. ജി., ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ, ബ്രഹ്മാനന്ദൻ കെ. എ. എന്നിവർ സംസാരിച്ചു. അഭിരാമി ആദിത്യൻ സ്വാഗതവും കൃഷ്ണേന്ദു എം. എം. നന്ദിയും പറഞ്ഞു.

ഇരുപത്തഞ്ച് വർഷങ്ങൾക്കു മുൻപ് പ്രസിദ്ധീകരണം നിർത്തിയ പ്രതിഭാവം പത്രത്തിന്റെ ഓൺലൈൻ എഡിഷൻ 2025 ജനുവരിയിൽ ആരംഭിച്ചിരുന്നു.

Inauguration of Prathibhavam office-Navin Krishna
പ്രതിഭാവം ഓഫിസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് പ്രതിഭാവം ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻ കൃഷ്ണ ഭദ്രദീപം കൊളുത്തുന്നു.
Inauguration of Prathibhavam office-Rema Sathish
പ്രതിഭാവം ഓഫിസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് രമ സതീഷ് ഭദ്രദീപം കൊളുത്തുന്നു.
Inauguration of Prathibhavam office-Brahmanandan
പ്രതിഭാവം ഓഫിസ് ഉദ്ഘാടനത്തിനോടനുബന്ധിച്ച് എക്സിക്യൂട്ടിവ് എഡിറ്റർമാരായ ബ്രഹ്മാനന്ദൻ കെ. എ., അഭിരാമി ആദിത്യൻ, കൃഷ്ണേന്ദു എം. എം. എന്നിവർ ഭദ്രദീപം കൊളുത്തുന്നു.
Navin Krishna at Prathibhavam office
പ്രതിഭാവം ചീഫ് അഡ്മിനിസ്ട്രേറ്റർ നവിൻകൃഷ്ണ ചാർജ് എടുക്കുന്നു.
Prathibhavam office Inauguration news in Chandrika daily
Prathibhavam office Inauguration news in Chandrika daily
Copyright©2025Prathibhavam | CoverNews by AF themes.