Published on July 12, 2026

ജാനകിയമ്മേ!
പതിയെ തൊണ്ടയില്‍
നീരറ്റുവെങ്കിലും
പഴയപാട്ടുകള്‍
മൂളിനോക്കുന്നു ഞാന്‍.
അതിലുറന്നതാം
വേദനയാത്മാവിന്‍
ശ്രുതിയിണക്കിയ_
തെന്താവാം ജീവനില്‍.
പകരമില്ലാത്തൊ_
രാനന്ദവിസ്മൃതി
അപഹൃതമാം
നിമിഷത്തിലിങ്ങനെ
ചിരമമൃതം
ചുരത്തുമെന്‍ ഗായികേ
ചരിതമൊക്കെയും
മായികമല്ലയോ!
Join with us

കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്പില്‍ താമസം. ഇരുപത് കവിതാസമാഹാരങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്.






