Published on: September 6, 2025


വലിയ പാളയിലകളുമായി
തേക്കും വെള്ളച്ചാമ്പയും
എത്രയോ തണല്‍
താഴെ കോരിയൊഴിച്ചിരിക്കുന്നു.
ഒന്നിനെയും അനുകരിക്കാതെ
സവിശേഷമായ വളവുകളും
തിരിവുകളുമോടെ
കൊമ്പുകള്‍ യാത്ര ചെയ്യുന്നു
അരികില്‍ കുഞ്ഞരിമണി
ഇലകളുമായി നെല്ലിമരം.
തണല്‍ താരതമ്യേന കഷ്ടി.
തായ്ത്തടിയെ ഒളിപ്പിക്കും
ഇലസമൃദ്ധിയില്ല.
എങ്കിലും കിളികള്‍ക്കിഷ്ടം നെല്ലിമരമാണ്.
ഇരട്ടവാലനും ഇരട്ടത്തലച്ചിയും
നാട്ടുവേലതത്തയും
തരി തണലില്ലാത്ത
നെല്ലിമരത്തിലേക്കെത്തുന്നു.
തണലോ നെല്ലിക്കകളോ
അവരെ പ്രലോഭിപ്പിക്കുന്നേയില്ല.
അവരെ പാട്ടുപാടിക്കുന്ന എന്തോ
നെല്ലിയില്‍ ഒളിച്ചുവെച്ചിട്ടുï്.
മനുഷ്യന്റെ ബുദ്ധിയില്‍
പിടികിട്ടുന്നില്ലെന്ന് മാത്രം.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
Trending Now






