എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്

രാഹുൽ ഈശ്വർ: പുരുഷ കമ്മീഷൻ വേണം.

ദോഷൈകദൃക്ക്:

വംശസ്വഭാവ- സ്വത്വം നഷ്ടപ്പെട്ട്, ദുർലഭരും ദുർബലരുമായിത്തീർന്ന്, വംശനാശഭീഷിണി നേരിടുന്ന (യഥാർത്ഥ)പുരുഷവർഗത്തിന് ‘ന്യൂനപക്ഷ- അവശവിഭാഗ’ പദവി നല്കണമെന്നും ആവശ്യപ്പെടാമായിരുന്നു…

Oru Avasavibhaga Rodanam- Rahul Iswar-Purusha Commission-Vocal Circus-Doshaikadrikku-AI Caricature

പിൻകുറിപ്പ് :

അനിയന്ത്രിതമായ സ്ത്രീസംരക്ഷണ നിയമങ്ങളുടെ ആധിക്യംമൂലം സ്ത്രീകളിൽനിന്നും പുരുഷന്മാർ നേരിട്ടുകൊണ്ടിരിന്ന കള്ള പരാതികളുടെയും നിയമവിവേചനങ്ങളുടെയും അടിസ്ഥാനത്തിൽ നിരപരാധികളായ പുരുഷന്മാർ വ്യാപകമായി വേട്ടയാടപ്പെടുകയും പുരുഷ ആത്മഹത്യകൾ വർദ്ധിച്ചു വരികയും ചെയ്തുകൊണ്ടിരിക്കുന്നുവെന്നും അതുകൊണ്ടുതന്നെ, ഇന്ത്യയിൽ പുരുഷ കമ്മീഷൻ അനിവാര്യമാണെന്നും ആക്ടിവിസ്റ്റ് അഡ്വ. രാഹുൽ ഈശ്വർ. രാഹുൽ ഈശ്വർ അടങ്ങുന്ന കേരളത്തിലെ ഒരു വിഭാഗം ആക്ടിവിസ്റ്റുകൾ കുറെ കാലമായി ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.

കേരളത്തിലിപ്പോൾ ചൂടേറിയ ചർച്ചയായി മാറിയ രാഹുൽ മാങ്കൂട്ടം എം എൽ എയുടെ പീഢനക്കേസിൽ, അതിലെ പരാതിക്കാരിയുടെ വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്തി എന്ന കുറ്റം ആരോപിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടർന്ന്, ‘പുരുഷ കമ്മീഷൻ’ എന്ന ആവശ്യം രാഹുൽ ഈശ്വർ വീണ്ടും ഉയർത്തുകയുണ്ടായി.

മലയാളത്തിലെ പ്രമുഖ സിനിമ- സീരിയൽ നടി പ്രിയങ്ക, രാഹുൽ ഈശ്വറിന്റെ ഭാര്യയും ആക്ടിവിസ്റ്റുമായ ദീപാ രാഹുൽ ഈശ്വർ, അഡ്വ. ദീപ ജോസഫ് തുടങ്ങി, നിരവധി സ്ത്രീകളും പുരുഷന്മാരും പുരുഷാവകാശങ്ങൾക്കും പുരുഷാവകാശ കമ്മീഷനുംവേണ്ടി ഇപ്പോൾ സജീവമായി രംഗത്തുണ്ട്. വട്ടിയൂർകാവ് അജിത് കുമാറിന്റെ നേതൃത്വത്തിൽ ഓൾ കേരള മെൻസ് അസോസിയേഷൻ എന്ന സംഘടനയും ഇതിനുവേണ്ടി രൂപീകരിച്ചിട്ടുണ്ട്.

സംസ്ഥാനതലത്തിൽ പുരുഷ കമ്മീഷൻ രൂപീകരിക്കുന്നതിനുവേണ്ടി, എൽദോസ് പി. കുന്നപ്പിള്ളി എം. എൽ. എ. നിയമസഭ മുൻപാകെ, ബിൽ നമ്പർ 246 ആയി ഒരു കരട് ബിൽ(2025 കേരള സംസ്ഥാന പുരുഷ കമ്മീഷൻ ബിൽ) സബ്മിറ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.

Read Also  ഒരു പ്രണയം പഠിപ്പിക്കൽ കഥ/കെ. ആർ. മീര/വോക്കൽ സർക്കസ്