Published on: September 7, 2025


പകൽ ഒരു പദമായി
നിലകൊള്ളുമ്പോൾ
അതിന് അർത്ഥം
തരുന്നത് രാത്രിയാണ്.
ആരും കാണാത്ത
അക്ഷരങ്ങൾ പോലെ
ജീവിതം വാക്കുകളില്ലാതെ ഒഴുകുന്നു.
സ്നേഹത്തെ ചേർത്തുവെച്ചാൽ
ഉച്ചരിക്കുമ്പോളത്
പിളർന്ന് പോകുന്നു.
ഒരു ഭാഗം തേടുമ്പോൾ
മറുഭാഗം അറ്റം കാണാതെ കിടക്കുന്നു.
മരണം എന്ന് പറയുമ്പോൾ
അത് മറ്റൊന്നിന്റെ തുടക്കമാകുന്നു.
എന്നാൽ കടലാസിൽ
ആ പദം കുറിയ്ക്കുമ്പോൾ
അതൊരു അവസാനമാകുന്നു.
ഇവിടെ എഴുതാൻ
നോക്കുന്ന ഓരോ വരിയും
പൂർണ്ണമാകുന്നതിന് മുമ്പ്
പുതിയൊരു സംശയം
പടി കയറി വരുന്നു,
പൂരിപ്പിക്കാൻ കഴിയാത്ത
പദപ്രശ്നമായി!
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
Trending Now