Prathibhavam First Onappathippu-2025
Pazhaya Pranthan Veendum-Malayalam poem writtern by Civic Chandran-Prathibhavam First Onappathippu-2025

റ്റെന്ത് വരം
തരാ, നൊന്നു
പോയ്ത്തരിക
യല്ലാതെ?
അത്താഴം
കഴിച്ചിട്ടുറങ്ങ
ണമെനിക്ക്,
പകൽ മുഴുവന-
ലച്ചിലായിരുന്നല്ലോ.

വരം തന്നേ തീരൂ, അത്ര ശാഠ്യ-
മെങ്കിലെന്റിടം കാലിലെ മന്ത്
വലം കാലിലാക്കി-
ത്തന്നോളു,
മറ്റെന്ത് കഴിയും
നിനക്ക്, ചുടല
ഭദ്രകാളി..?
മറ്റൊന്നും
വേണ്ട, വേണ്ടെനിക്ക്, ഞാനാ
പഴയ നാറാണത്ത്
പ്രാന്തനിപ്പോഴു-
മെപ്പോഴും.

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  ശ്രീജിത് പെരുന്തച്ചൻ