തണല്‍:

രത്തിന്‍റെ ചുവട്ടിലേ

തണലുള്ളൂ.
അവിടം വിട്ടാല്‍
കത്തുന്ന വെയിലാണ്.
മരം അതിന്‍റെ തണലിനെ
പിടിവിടാതെ
ചേര്‍ത്തു നിര്‍ത്തിയിരിക്കയാണ്.
ആരെങ്കിലുമൊന്നാ
പിടി വിടുവിച്ചു തരൂ.
എനിക്കാ തണലില്‍
വീടുവരെ നടക്കണം.

സ്വാഭാവികം:

ഭിനയിക്കാനൊട്ടുമറിയില്ല

എന്നെല്ലാവരും കരുതും.
എന്നാലോ,
വേണ്ടിടങ്ങളിലൊക്കെ
സന്ദര്‍ഭാനുസരണം
അഭിനയിച്ചു തകര്‍ക്കും.
അതല്ലേ ജീവിതം!

അസ്സല്‍:

കുട്ടിയായിരുന്നപ്പോള്‍

അപരിചിതര്‍ക്കിടയിലെത്തുമ്പോള്‍
പലരും ചോദിക്കുമായിരുന്നു:
നിന്‍റെ അച്ഛനാരാ?
നിന്‍റെ അപ്പനാരാ?
നിന്‍റെ ഉപ്പയാരാ?
നിന്‍റെ തന്തയാരാ?
നിന്‍റെ ബാപ്പയാരാ?

എന്തൊരു ചോദ്യം?
എന്നിപ്പോള്‍ അറിയാം
ഇടയ്ക്കാരോ
ഒറ്റത്തന്തയ്ക്ക് പിറക്കാത്തവനേ
എന്ന് രോഷാകുലനായപ്പോള്‍.

അസ്തിത്വം:

ഞാനുണ്ടായിരുന്നു

എന്നതിനുണ്ടാവില്ല
ഒരു തെളിവും.
ഞാനില്ലായിരുന്നു
എന്നതിനുണ്ടാവാം
നല്ല തെളിച്ചം..

താരാട്ട്

കുഞ്ഞായിരുന്നപ്പോള്‍

അമ്മ കുളിപ്പിച്ചതു പോലെ
അവസാനയാത്രയ്ക്കു മുമ്പ്
കുളിപ്പിച്ചു കിടത്തുന്നു,
താരാട്ടില്ലാതെ.