രുളയാക്കി നീട്ടിടുമ്പോൾ

കൈകടിച്ച വായകൾ
പന്തടിച്ച് മാറവെ
മോന്ത കൊണ്ട പ്രാന്തുകൾ
വീർപ്പടക്കി നിന്നതൊക്കെ
പൊട്ടിടും ബലൂണുകൾ
കളിക്കാല ചുണ്ടിനാ-
ലൂതി വീർത്ത കുമിളകൾ
കട്ടുതിന്ന് വിങ്ങിടും
ഉരുണ്ട മധുരമഞ്ഞയും
പിഴച്ച് വീണൊരുന്നമായി
തോറ്റ് പോയ ഗോലികൾ
ഇടം നെഞ്ചിൽ ഉരുണ്ടേറി-
യൊളിക്കുന്ന നോവിറക്കം
ഉരുണ്ടിടും പിരണ്ടിടും
വാക്കുടക്കി വഴുതിടും
പരപ്പുകൾ, നിരപ്പുകൾ
മേലെയേറി നീങ്ങിടും
ഉളുപ്പു പോയിളിക്കുന്ന
കോമാളിത്തൊപ്പി, മണ്ട.