Prathibhavam First Onappathippu-2025
Onam Ellatthavarkkay-Malayalam poem by Anubhoothi Sreedharan-Prathibhavam First Onappathippu-2025

മ്പളോം
പെൻഷനുമില്ലാത്തവർക്കെന്തൊരോണം
പറയുവാനുള്ളതോർത്താൽ
ഇന്നലെ നിത്യദാരിദ്ര്യമോർത്താലവ-
രിങ്ങോ കടുത്തൊരനാഥ കാലം.
ഇഷ്ടങ്ങളെല്ലാം വെടിഞ്ഞതാർക്കൊക്കയോ
കഷ്ടപ്പെടാതങ്ങു ജീവിക്കുവാൻ
ഉഷ്ണവും ശീതവുമോർക്കാതെ
ജീവിതം കെട്ടിപ്പടുക്കുവാൻ പാടുപെട്ടോർ.
കൂലിപ്പണിക്കാർ, വഴിപ്പണിക്കാർ,
പിന്നെ,- യാശാപ്രവർത്തകർ, അസംഘടിതർ…
വീട്ടമ്മമാർ, വഴിവാണിഭക്കാർ, വെയിൽ
കൂട്ടമായെങ്ങും നടന്നലഞ്ഞോർ;
ജീവിതാന്ത്യത്തിലനവധി രോഗവും
പേറിക്കിതച്ചും ചുമച്ചുമുള്ളോർ.
ശമ്പളം, റ്റിഎയും ഡിഎയും ബോണസും
കൊണ്ടുപിടിച്ചു കൊടുത്തിടുന്നോർ;
ഒന്നോർക്കണേ, വാങ്ങി വാങ്ങിപൊടിപ്പവർ
തങ്ങൾതൻ സോദരദൈന്യതയെ.

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹