
മഴ ഇടവപ്പകല്‍വേല
കാറ്റോടി കടലോടി
മഴയായീ മാനത്ത്
കരിമുകിലിൻ ചികുരം
പൊരിവേനൽ കൊമ്പത്ത്
കരിവാളിപ്പെരുത്തീയിൽ
ഉരുകിപ്പകലറുതിയ്ക്ക്
കരിമുകിലിൻ ചികുരം
കാവറിയും കുന്നത്ത്
കാറ്ററിയും കൊമ്പത്ത്
ഇടവത്തിന്‍ കൊടിയേറ്റ്
നടുതലകൾ മുളയിട്ടും
മുളശംഖാല്‍ മൂളിച്ചും
തിരുവാതിര വിളക്ക്
കരിമുകിലാനപ്പുറമോ
ചെങ്കതിരോൻറെ തിടമ്പ്
ഇടിമിന്നൽ കനൽചൊരിയും
മഴവെയിൽ പാതിയെഴുന്നള്ളും
മഴ ഇടവപ്പകല്‍വേല!