Arum Kanatthappol Nee Aaranu?/Sathish Kalathil/Malayalam Translation of Vismaya Kumaran’s English poem, Who are you when no one is watching?

AI illustration by Surya for the Malayalam Translation poem Arum Kanatthappol Nee Aaranu by Sathish Kalathil

ആരും കാണാത്തപ്പോൾ ആരാണു നീ?

ഞാൻ? … ഹ്ഉം.
അവർക്കെന്റെ പേരറിയാം.
അവർക്കെന്റെ സ്വഭാവമറിയാം.
ഞാൻ പകർന്ന എന്റെ ഭാഷ്യം അവർക്കറിയാം.
പക്ഷെ, അവർക്കറിയില്ല—
ആരും അരികത്തില്ലാതിരുന്നപ്പോൾ
ഞാൻ ചോദിച്ച ചോദ്യങ്ങൾ,
ഞാൻ സാക്ഷ്യം വഹിച്ച സൂര്യാസ്തമയങ്ങൾ,
ഞാൻ നിമന്ത്രണം ചെയ്ത പ്രാർത്ഥനകൾ,
ഞാൻ മായ്ച്ചുകളഞ്ഞ മുറിപ്പാടുകൾ.

എന്നിരുന്നാലും, ചില ആളുകൾ പറയുന്നു,
“എനിക്കറിയാം നിന്നെ” എന്ന്.
ഞാനൊന്നു തലയാട്ടും.
എല്ലാവരും അരികത്തുണ്ടായിരുന്നപ്പോൾ,
എന്റെ ഒരു വശം മാത്രമാണ്
അവർ മനസിലാക്കിവെച്ചിരുന്നത്.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  ഗ്രേറ്റ് ഇന്ത്യൻ സർക്കസ്സ്/ ഡോ. ടി. എം. രഘുറാം എഴുതിയ തമിഴച്ചി തങ്കപാണ്ട്യന്റെ തമിഴ് കവിതയുടെ മലയാളം പരിഭാഷ

Free Subscription!

Subscribe to Prathibhavam for Latest Updates.