പുല്ലാങ്കുഴൽ വായന/ ഡോ. ടി.എം. രഘുറാം/ വയലാർ രാമവർമ്മ, ജി. ദേവരാജൻ, പി. ജയചന്ദ്രൻ എന്നിവർക്കു സ്തുത്യുപഹാരം

0:00 / 0:00
Poovum Prasadavum

വരികൾ: വയലാർ രാമവർമ്മ
സംഗീതം: ജി. ദേവരാജൻ
പാടിയത്: പി. ജയചന്ദ്രൻ

ഓ... ഓ...

പൂവും പ്രസാദവും ഇളനീർക്കുടവുമായ്
കാവിൽ തൊഴുതു വരുന്നവളേ
താമരവളയ കൈവിരലാലൊരു
കൂവളത്തിലയെന്നെ ചൂടിക്കൂ

അർദ്ധനാരീശ്വര പ്രതിമതൻ മുന്നിൽ
അഞ്ജലി കൂപ്പി നീ നിൽക്കുമ്പോൾ
മനസ്സു തുടിച്ചത് ഭക്തി കൊണ്ടോ
മറ്റൊരു മധുരിയ്ക്കും ഓർമ്മ കൊണ്ടോ
പറയൂ കളമൊഴി നീ (പൂവും..)

മുറ്റത്തു മുട്ടുന്ന മുടിയഴിച്ചിട്ടു നീ
ചുറ്റും പ്രദക്ഷിണം വെയ്ക്കുമ്പോൾ
ചുണ്ടിലിരുന്നത് മന്ത്രങ്ങളോ
സുന്ദര ശൃംഗാര ശ്ലോകങ്ങളോ
പറയൂ കളമൊഴി നീ (പൂവും..)

Free Subscription!

Subscribe to Prathibhavam for Latest Updates.

Read Also  ചാഞ്ഞും ചരിഞ്ഞും നോക്കണൊണ്ടേ വല്യുമ്മ/ സഫീദ് ഇസ്മായിൽ എഴുതിയ കവിത