AI illustration by Surya for the Malayalam poem Bhranthan by Jyothy Vijayan

അമ്മ

നിക്കു പേരില്ല, ഊരില്ല, വഴിയുമില്ല;
രാത്രിയില്ല, പകലില്ല, നിദ്രയുമില്ല;
എന്റെ പ്രകാശത്തിനു നിറം കറുപ്പ്.

നിങ്ങൾ ചിരിക്കുമ്പോൾ
ഞാൻ കരയും.
നിങ്ങൾ പ്രാർത്ഥിക്കുമ്പോൾ
ഞാൻ സ്വയം ശാപമരുളും.
നിന്റെ വാനവും എന്റെ വാനവും
ഒട്ടും വ്യത്യസ്തമല്ല; ഒന്നു തന്നെ.

മഴ പെയ്യുമ്പോൾ നീ മറയ്ക്കുന്നു;
ഞാൻ മഴ കൊള്ളുന്നു.

എന്റെ ഓർമ്മകൾ തീക്കനലാണ്;
കത്തുന്നു; പുകഞ്ഞെരിയുന്നു;
ഞാനതിൽ വേവുന്നു.

പാതിയിൽ മരിച്ചൊരു പൂവ്!

എല്ലാം… എല്ലാം കൊലചെയ്യപ്പെട്ടു;
മായ്ക്കപ്പെട്ട എന്റെ ഓർമ്മകൾ…
എന്റെ ചിരികൾ… സ്വപ്‌നങ്ങൾ…
വ്യഥകൾ… ഹൃദയം… എല്ലാം…

തകർന്നൊരു കല്ലിന്റെ അവശേഷിപ്പ്!

നഗരവിളക്കുകൾ അണയുമ്പോൾ
നടുറോഡിൽ തീയിടുന്നവൻ;
ഭ്രാന്തൻ… ഭ്രാന്തൻ… ഭ്രാന്തൻ…
മറ്റാർക്കും കാണാനാകാത്ത
ലോകത്തെ കാണുന്ന ഭ്രാന്തൻ…

ഞാൻ!