ഓണം സ്‌പെഷ്യൽ- 2026

പ്രതിഭാവം പരിചയപ്പെടുത്തുന്ന നവാഗത എഴുത്തുകാരി, നസീറ അബ്ദുൽ മജീദിന്റെ ആദ്യ രചനയാണ്, ‘മായമയം.’

AI illustration by Surya for the Malayalam poem Mayamayam by Naseera Abdul Majeed

മായമയം

കലത്തിലെ ചോറിലും മായം
ചട്ടിയിലെ കറിയിലും മായം
കുപ്പിയിലെ ദാഹജലത്തിലും മായം
പാലിലും മായം, ഫലത്തിലും മായം
പച്ചക്കറി-പലവ്യഞ്ജനങ്ങളിലും മായം
മായം കലരാത്തത് എന്തുണ്ട് കൂട്ടരേ..?

മുളകുപ്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി
സാമ്പാർ, ചിക്കൻ, ഫിഷ് മസാലപ്പൊടികൾ…
രുചിക്കൂട്ടാൻ കറിക്കൂട്ടിൽ നിറയുന്ന
വിപണി വിളമ്പുന്ന മായപ്പൊടികൾ!

നാവറിയാതെ ഉദരത്തിലെത്തുന്ന മായം
പടർത്തുന്നു ആരോഗ്യത്തിൽ മായം!
ജീവിതം മങ്ങുന്നു പതിയെപ്പതിയെ—
മായം കലരാത്തത് എന്തുണ്ട് കൂട്ടരേ..?

രണ്ടാം ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

Join with us