Panchayatthukinar/Malayalam Translation of Soumya’s Tamil poem Panchayatthu Kinar by Konnamood Viju

AI illustration by Surya for the Malayalam Translation by Konnamood Viju for the Tamil poem Panchayatthu Kinar by Soumya

പഞ്ചായത്തുകിണർ

ഒ​രു കൂട്ടുകുടുംബംപോലെ
പഞ്ചായത്തുകിണർ

കുംഭച്ചൂടിൽ
നാടെങ്ങും വേനൽവറുതി
പഞ്ചായത്തു കിണർ
എല്ലാവർക്കും ഇഷ്ടം മാതിരി
വെള്ളം കൊടുത്തു
പത്ത് പടികൾ ചവിട്ടിക്കയറി
തൊട്ടിയും കയറും കപ്പിയിലിട്ട്
ഞങ്ങൻ വെള്ളം കോരി
ഗ്രാമം മുഴുവൻ
ഉറുമ്പുകളെപ്പോലെ
വരിവരിയായി
വെള്ളമെടുക്കാൻ വന്നു

​വീടുകളിൽ
കുഴൽക്കിണർ വന്നതോടെ
ഓരോ വീടും
ഒറ്റപ്പെട്ട ദ്വീപായി
പഞ്ചായത്തുകിണർ
കാലഹരണപ്പെട്ട
തറവാടുപോലായി

​ഒരുനാൾ നിനച്ചിരിക്കാതെ
ഗ്രാമത്തിലൊരു ജാതിവഴക്ക്
വഴക്കിനിടയിലാരോ
കിണറ്റിൽ നഞ്ചു കലക്കി
കിണറിപ്പോൾ
കടത്തിണ്ണയിലെ ഭ്രാന്തിയെപ്പോലെ
ആരാലും നോക്കാതെ
കൂനിക്കൂടിയിരിക്കുന്നു

Join with us

Read Also  ലാ മാർക്യുസെ ഡി പോംപദൂർ/ മലയാളം പരിഭാഷ/ ദേശമംഗലം രാമകൃഷ്ണൻ/ പിക്ചേഴ്സ് ഇൻ റൈമ്/ ആർതർ ക്ലാർക് കെന്നഡി