Published on August 17, 2026
ഓണം സ്‌പെഷ്യൽ- 2026
പ്രതിഭാവം പരിചയപ്പെടുത്തുന്ന നവാഗത എഴുത്തുകാരി, നസീറ അബ്ദുൽ മജീദിന്റെ ആദ്യ രചനയാണ്, ‘മായമയം.’

മായമയം
കലത്തിലെ ചോറിലും മായം
ചട്ടിയിലെ കറിയിലും മായം
കുപ്പിയിലെ ദാഹജലത്തിലും മായം
പാലിലും മായം, ഫലത്തിലും മായം
പച്ചക്കറി-പലവ്യഞ്ജനങ്ങളിലും മായം
മായം കലരാത്തത് എന്തുണ്ട് കൂട്ടരേ..?
മുളകുപ്പൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി
സാമ്പാർ, ചിക്കൻ, ഫിഷ് മസാലപ്പൊടികൾ…
രുചിക്കൂട്ടാൻ കറിക്കൂട്ടിൽ നിറയുന്ന
വിപണി വിളമ്പുന്ന മായപ്പൊടികൾ!
നാവറിയാതെ ഉദരത്തിലെത്തുന്ന മായം
പടർത്തുന്നു ആരോഗ്യത്തിൽ മായം!
ജീവിതം മങ്ങുന്നു പതിയെപ്പതിയെ—
മായം കലരാത്തത് എന്തുണ്ട് കൂട്ടരേ..?
രണ്ടാം ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം
Trending Now
Showing Slide 1 of 4: വാർദ്ധക്ക്യത്തിലേക്ക്/മായ ആഞ്ചലോയുടെ ഓൺ ഏജിംഗ് കവിതയുടെ പരിഭാഷ/അന്താരാഷ്ട്ര പരിഭാഷാ ദിനക്കവിത/സതീഷ് കളത്തിൽ
Join with us

നസീറ അബ്ദുൽ മജീദ്: കോഴിക്കോട് ചെറുവറ്റ സ്വദേശിനി. ആദ്യ രചനയായ ‘മായമയം’ കവിത പ്രതിഭാവത്തിലൂടെ പ്രസിദ്ധീകരിച്ചു.






