Girija Venugopal

ഗിരിജ വേണുഗോപാൽ: തൃശ്ശൂർ പൂത്തോൾ സ്വദേശിനി. ശ്രീ കേരളവർമ്മ കോളജിൽനിന്നും ഡിഗ്രി. 'സേതുവിൻ്റെ സ്വന്തം ചാരൂ' തുടങ്ങി വിവിധ വീഡിയോ ആൽബങ്ങൾക്കായി ഗാനങ്ങൾ രചിച്ചിട്ടുണ്ട്. നിലവിൽ, പട്ടാമ്പി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന, തൃശ്ശൂർ ഒളരി സ്വദേശിനി ഷീബാ അമീർ നേതൃത്വം നല്കുന്ന 'സോലസ്' എന്ന ജീവകാരുണ്യ സംഘടനയുടെ വോളണ്ടിയറായി പ്രവർത്തിക്കുന്നു.മുല്ലശ്ശേരി സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന വിവിസി നായരും ലക്ഷ്മിക്കുട്ടി അമ്മയുമാണ്, മാതാപിതാക്കൾ. ഭർത്താവ്: കൽക്കത്തയിൽ, ഇന്തോ- ജർമ്മൻ പ്രോജക്ടായ ഓട്ടോ ഇന്ത്യയുടെ ഉദ്യോഗസ്ഥനായിരുന്ന എം. വേണുഗോപാൽ.