Logo of BBC

നിർണ്ണായക പ്രഖ്യാപനവുമായി ടിം ഡേവി; ടിവിയിൽ ബിബിസി സംപ്രേക്ഷണം നിർത്തുന്നു

തീരുമാനം ചരിത്രപരമെന്ന്, മാധ്യമനിരൂപകർ

സാൽഫോ‌ർഡ്: ലോകത്തിലെ ഏറ്റവും പഴക്കം ചെന്നതും ഏറ്റവും വലിയതുമായ വാർത്താ പ്രക്ഷേപണ സ്ഥാപനമായ ബ്രിട്ടണിലെ ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ(ബിബിസി) 2030കളോടെ തങ്ങളുടെ എല്ലാ ചാനലുകളും ടിവി ഉൾപ്പെടെ പരമ്പരാഗത പ്രക്ഷേപണ സംവിധാനങ്ങളെ ഒഴിവാക്കി പൂർണ്ണമായും ഇന്റർനെറ്റ് ടെലികാസ്റ്റിങ് സിസ്റ്റത്തിലേക്കു മാറ്റുമെന്ന നിർണ്ണായക പ്രഖ്യാപനവുമായി ടിം ഡേവിയെന്ന ബിബിസി ഡയറക്ടർ ജനറൽ തിമോത്തി ഡഗ്ലസ് ഡേവി.

2024 ജനുവരി 8 മുതൽ ബിബിസി സാറ്റലൈറ്റുകളിലെ സ്റ്റാൻഡേർഡ് ഡെഫനിഷൻ (എസ്ഡി) ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫനിഷൻ (എച്ച്ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനം.

1922ൽ ലണ്ടൻ ആസ്ഥാനമായി ‘ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാറ്റ്’ എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ബിബിസി, 1927 ജനുവരി ഒന്നിനാണ് നിലവിലെ പേര് സ്വീകരിച്ചത്. ഏകദേശം മുപ്പത്തയ്യായിരത്തിൽ പരം ജീവനക്കാരുള്ള ബിബിസി, ആഗോള മാദ്ധ്യമരം​ഗത്ത് മുൻപന്തിയിൽ നിൽക്കുന്ന മാദ്ധ്യമ സ്ഥാപനമാണ്.

ബിബിസിയുടെ ആദ്യത്തെ ബ്രോഡ്കാസ്റ്റ് ലിസ്റ്റിംഗ് മാസികയായ റേഡിയോ ടൈംസ് 1988ൽ പുറത്തിറക്കിയ ക്രിസ്മസ് പതിപ്പിന്റെ പതിനൊന്ന് ദശലക്ഷം കോപ്പികളാണ് വിറ്റഴിക്കപ്പെട്ടത്. ഇതുവരെയുള്ള ബ്രിട്ടീഷ് മാസികകളുടെ ചരിത്രത്തിൽ അതൊരു റെക്കോർഡ് വില്പനയാണ്. ലണ്ടനിലെ വെസ്റ്റ് മിൻസ്റ്ററിൽ, 1923ലാണ് റേഡിയോ ടൈംസ് ആരംഭിച്ചത്.

Tim Davie
ടിം ഡേവി

– ചിത്രങ്ങൾ: വിക്കിമീഡിയ കോമൺസ്