ടവിലുണ്ടൊരു തോണി
കല്‍പടവിടിഞ്ഞൊരു മൂകമാം
മനമുടഞ്ഞ കിനാവശം തിര
യടിയുണങ്ങിയ നീറ്റളം

പുഴയിടം പുകിലാര്‍ന്നു പണ്ടൊരു
മകരമാസ നിലാവതില്‍
മറുകരയ്ക്കു കടക്കുവാന്‍ നാം
തുണിതലയ്ക്കുതെറുത്തതും
കടലമണികളുവായിലിട്ടൊരു
കുതിയിലൂളിയിലൂര്‍ന്നതും
നെടുകെ നീന്തിവളഞ്ഞൊരാറ്റു
തുടലിമുള്ളിലുടക്കിയും
മേലുനീറിയനേരമേറിയ
വേവലോടെ കുഴഞ്ഞതും
കഴതൊടാത്ത കയങ്ങളടിയള-
വറിയുകില്ലൊരു പകലിലും
പഴിപറഞ്ഞു ചിരിച്ചുമുച്ചം
തടമണഞ്ഞു പറന്നതും
തഴകള്‍ തകരകളാറ്റുവഞ്ചികള്‍
നാണമോടെ ചിരിച്ചതും
നഗ്നമേനിയുഴിഞ്ഞുണക്കിയ
സിദ്ധികൊണ്ടുകിടന്നതും

നെടുകെമാന്തിയിടിഞ്ഞുപോയ-
ണമുറിമുറിഞ്ഞു മെലിഞ്ഞവള്‍
തെളിവൊഴുക്കുതടഞ്ഞുപോയ്
പല കരിയൊഴുക്കു തുരുത്തുകള്‍
മണലുകുഴിയിലുണങ്ങിനീരായ്
തിരമുഴക്കിയപോക്കുകള്‍
പുഴയിതേ പുഴുതിന്ന ചിത്ര
പ്പഴുതിലുടെ നരച്ചവള്‍
മലിനമേന്തിയ നാട്ടുദൈന്യ
പ്പുകകളേറെ വഹിച്ചവള്‍…

Photo: Anubhoothi Sreedhar