Published on: October 7, 2025
എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
ബൈജു സന്തോഷ്: ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാറായി.
ദോഷൈകദൃക്ക്:
മി. മെഗാസ്റ്റാർ മമ്മൂക്കക്കിപ്പോഴും പഴയാ വക്കീൽപണി തന്നെടെയ് ബൈജുക്കുട്ടാ…

പിൻകുറിപ്പ് :
നടന്‍ മോഹന്‍ലാലിനു ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം ലഭിച്ചതിനെ തുടർന്ന്, സംസ്ഥാന സര്‍ക്കാര്‍ നല്കിയ ആദരണ ചടങ്ങിൽ സംസാരിക്കവെ, സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ നടത്തിയ ഒരു പരാമർശത്തെ അവഹേളിച്ചുകൊണ്ട്, നടന്‍ ബൈജു സന്തോഷ് നടത്തിയ, ‘ഇങ്ങേരുടെ പടത്തിൽ അഭിനയിക്കാത്തതുകൊണ്ട് മോഹൻലാൽ സൂപ്പർസ്റ്റാറായി’ എന്ന ഒരു കമന്റ് വാർത്തയായി.
“എനിക്ക് മോഹന്‍ലാലിനൊപ്പം പ്രവർത്തിക്കാന്‍ ഇനിയും അവസരം കിട്ടിയിട്ടില്ല. പക്ഷേ മോഹന്‍ലാലിന്റെ കഴിവുകളില്‍ അഭിമാനിക്കുകയും അതിന് ആദരവ് നല്‍കുകയും ചെയ്യുന്ന ഒരാളാണ് ഞാന്‍. മോഹന്‍ലാലിന് അഭിനയത്തിനുള്ള ആദ്യ ദേശീയ അവാർഡ് നല്‍കിയ ജൂറി അംഗമായിരുന്നു ഞാന്‍. അദ്ദേഹത്തിന് ദേശീയ തലത്തിലുള്ള ബഹുമതികള്‍ ആരംഭിക്കുന്നത് അവിടെ നിന്നാണ്. രണ്ട് ദശാബ്ദം മുൻപ് ഈ അവാർഡ് എനിക്ക് ലഭിക്കുമ്പോൾ ഇതുപോലെയുള്ള ആഘോഷങ്ങളോ, ജനങ്ങള്‍ മുഴുവന്‍ പങ്കെടുക്കുന്ന ആദരവ് പ്രകടിപ്പിക്കലൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോള്‍ നമ്മുടെ സർക്കാരും മുഖ്യമന്ത്രിയും പ്രത്യേകം താത്പര്യമെടുത്താണ് അദ്ദേഹത്തിനെ ആദരിക്കുന്നത്.”
എന്നാണ്, ‘മലയാളം വാനോളം ലാൽസലാം’ എന്ന ആദരണ പരിപാടിയിൽ അടൂര്‍ പറഞ്ഞത്. ഇതിൽ, ‘തനിക്കു ദാദാ സാഹേബ് ഫാല്‍ക്കെ പുരസ്‌കാരം കിട്ടിയപ്പോൾ ഇന്നു മോഹന്‍ലാലിനു ലഭിച്ച സ്വീകാര്യത സർക്കാരിന്റെ ഭാഗത്തുനിന്നും ജനങ്ങളുടെ ഭാഗത്തുനിന്നും ലഭിച്ചില്ല’ എന്ന പ്രസ്താവന വാർത്താ മാധ്യമങ്ങൾ വൻപ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ്, ബൈജുവിന്റെ ഈ കമന്റ് പുറത്തുവന്നത്.
കഴിഞ്ഞവർഷം ആഗസ്റ്റിൽ, ദ ന്യു ഇന്ത്യന്‍ എക്‌സ്പ്രസിന് അടൂര്‍ നല്‍കിയ ഒരു അഭിമുഖ വീഡിയോയിൽ, ‘മോഹന്‍ലാലിനെ നായകനാക്കി എന്തുകൊണ്ട് ഇതുവരേയും സിനിമ ചെയ്തില്ല’ എന്ന ചോദ്യത്തിന്, ‘മോഹന്‍ലാലിന് നല്ലവനായ റൗഡി ഇമേജാണ്. എനിക്ക് ആ ഇമേജ് പറ്റില്ല. റൗഡി എങ്ങനെയാണ് നല്ലവനാകുന്നത്. റൗഡി റൗഡി തന്നെയാണ്’ എന്ന അടൂര്‍ നല്‍കിയ മറുപടിയും ‘ലാൽസലാം’ പരിപാടിയിലെ ഇപ്പോഴത്തെ വിവാദ പ്രസ്താവനയുടെ വീഡിയോ ക്ലിപ്പും എഡിറ്റു ചെയ്തിട്ട ഒരു വീഡിയോയുടെ കമന്റ് ബോക്സിലാണ്, ബൈജുവിന്റെ ഈ കമന്റ് വന്നിരിക്കുന്നത്.







