Published on: August 18, 2025
പുതുപ്പുള്ളി അരവിന്ദാക്ഷൻ നിര്യാതനായി
പുതുക്കാട്: പ്രതിഭാവം ഓൺലൈൻ പിരിയോഡിക്കലിന്റെ സബ് എഡിറ്റർ അഭിതാ സുഭാഷിന്റെ പിതാവും നെടുംമ്പാൾ പള്ളം സ്വദേശിയുമായ പുതുപ്പുള്ളി വീട്ടിൽ രാമകൃഷ്ണൻ മകൻ അരവിന്ദാക്ഷൻ (72) നിര്യാതനായി. വാർധക്യസഹജമായ കാരണത്താൽ സ്വവസതിയിൽവെച്ച് ഇന്നലെ പുലർച്ചെയാണു മരണം സംഭവിച്ചത്. ഉച്ചതിരിഞ്ഞ് 2 മണിയ്ക്കു സംസ്കാരം നടത്തി.
ഭാര്യ: രമണി. മക്കൾ: അഭിത, അനു. മരുമക്കൾ: സുഭാഷ്, പ്രവീൺ(Late). പേരക്കുട്ടികൾ: അർച്ചന, അഭിഷേക്, അയന, പവിത്ര, പാർവ്വതി.
Trending Now









