Published on: September 7, 2025


വെറുതെയിരുന്നൊരു
പാട്ടുകുറിക്കെ
കയറി വരുന്നുണ്ടദ്ദേഹം
കൈയിൽ നല്ലൊരു പൊതിയുണ്ടതിലേ-
ക്കെന്നുടെ മിഴികൾ പായുന്നു
പടിയിൽ മെല്ലെയിരുന്നിട്ടല്പം
ക്ഷീണം തീർക്കാനെന്നോണം
കൺകൾ മെല്ലെയടച്ചൂ പുഞ്ചിരി
മുഖകമലത്തിൽ വിളയാടീ
മുറ്റത്തങ്ങനെ മേഞ്ഞുനടക്കും
നായിൻ കുര കേട്ടിട്ടാകാം
കണ്ണു തുറന്നൂ പടിയിൽ വെച്ചൊരു
ചെല്ലമെടുത്തൂ, വെറ്റിലയും.
കണ്ണുകളല്പം മേല്പോട്ടോടി
താഴേക്കെത്തിയ നേരത്തായ്.
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
Trending Now






