പ്രതിഭാവം പരിചയപ്പെടുത്തുന്ന, നവാഗത എഴുത്തുകാരി ഫാസിന കുന്നത്തിന്റെ, ഒരു പ്രതികാരത്തിന്റെ ‘അഞ്ചുദിനങ്ങ’ ളിലൂടെ സഞ്ചരിക്കുന്ന തുടർകഥ, ‘റാന്തൽ’ ഗോസ്റ്റ് സ്റ്റോറി ആദ്യത്തെ അദ്ധ്യായം.

പാലക്കാട് പിരായിരി സ്വദേശിനിയായ ഫാസിന, തിരുവനന്തപുരം ഗവണ്മെന്റ് ഹോമിയോപതിക് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ ബിരുദത്തിനു പഠിക്കുന്നു. ഒൻപതാം ക്‌ളാസിൽ പഠിക്കുമ്പോഴാണ്, തന്റെ ആദ്യ രചനയായ ‘റാന്തൽ’ ഫാസിന എഴുതിയത്.

AI illustrated cover image by Surya for the Malayalam horror story The Lantern by Fazina Kunnath

റാന്തൽ ഒന്നാം അദ്ധ്യായം

ഞാൻ പുറത്തു പോയി ഇരുന്നു. സൂര്യൻ എത്തിനോക്കാൻ തുടങ്ങിയിട്ടുണ്ട്. വീടിനു മുൻപിലെ ഇടതു ഭാഗത്തെ വീട്ടുവളപ്പിൽ ഒരു പെൺകുട്ടി കിണറ്റിൽ നിന്നും വെള്ളം കോരുന്നു. മഞ്ഞ ചുരിദാറാണ് ധരിച്ചിരിക്കുന്നത്. അത്ര അടുത്തല്ലാത്തതുകൊണ്ട് മുഖം വ്യക്തമല്ല. ഇടുപ്പുവരെ മുടിയുണ്ടെന്നു തോന്നുന്നു. നല്ല വട്ടമുഖം. വെളുത്തിട്ടാണ്.

വെള്ളിയാഴ്ച…

കോട്ടയത്തേക്ക് താമസം മാറി പോവുകയാണ്. വീട്ടുസാധനങ്ങളൊക്കെ വണ്ടിയിൽ കയറ്റി അർദ്ധരാത്രിയോടെ പുറപ്പെട്ട യാത്ര പുലർച്ചെ രണ്ടുമണിയോടെയാണ് മീനച്ചിൽ എത്തിയത്. അവിടെ നിന്നും അടുക്കത്തേക്ക്. ഇല്ലിക്കൽകല്ല് കൊടുമുടിയുടെ പ്രാന്തപ്രദേശമായ മേലടുക്കത്താണ് വീട്. തീരെ ചെറിയ കുഗ്രാമം. പുലർക്കാലത്തെ നേരിയ ഇരുട്ടിൽ ശാന്തമായൊഴുകുന്ന മീനച്ചിലാർ പുഴയും കാട്ടരുവികളും കണ്ട് വളഞ്ഞു പുളഞ്ഞു കയറിപ്പോകുന്ന മലഞ്ചെരുവുകളിലൂടെയുള്ള യാത്ര. കാറിന്റെ സൈഡ് ഗ്ളാസുകളും തുളച്ച് അരിച്ചു കയറുന്ന നേർത്ത തണുപ്പ്.

കോഴികൂവും മുൻപ് ആ യാത്ര ഞങ്ങളുടെ പുതിയ വീടിന്റെ പടിവാതിക്കലിൽ എത്തി. അര ഏക്രയിൽ നില്ക്കുന്ന, നല്ല ഒതുക്കത്തിലുള്ള ചെറിയൊരു ഇരുനില കെട്ടിടം. പുറത്തുനിന്നുള്ള കാഴ്ചയിൽതന്നെ വീട് ഇഷ്ടപ്പെട്ടു. അടിപൊളി വീട്. ഉപ്പയ്ക്കും ഇക്കമാർക്കും അക്കാര്യത്തിൽ നല്ല സെൻസുണ്ട്. തന്റെ മനസിന് ഇണങ്ങിയ വീട് തന്നെ അവർ വാങ്ങിയിരിക്കുന്നു. വീടിന്റെ പിക്കുകൾ കണ്ടപ്പോഴേ ഇതുതന്നെ അവർ വാങ്ങിച്ചാൽ മതിയായിരുന്നു എന്ന് വല്ലാതെ കൊതിച്ചിരുന്നു. സൂചിപ്പിക്കുകയും ചെയ്തിരുന്നു. എന്തോ, ഫോട്ടോയിൽ കണ്ടപ്പോഴേ വല്ലാത്തൊരു ആകർഷണം തോന്നി.

വീടിനു മുൻവശത്തും സൈഡുകളിലും ഏതാനും മരങ്ങൾ. ഓർക്കാപുളി, മാവ്, പ്ലാവ്, ഞാവൽ, അടക്കാപ്പഴം(പേര), റമ്പൂട്ടാൻ തുടങ്ങിയവ. പിൻഭാഗത്ത് മുഴുവനും റബ്ബർ. വീടിന്റെ പുറം ഭിത്തികളിൽ നേർത്ത സാന്ഡൽ കളർ ഷെഡിലുള്ള ടൈലുകകളും നിലത്ത് ഗ്രാനൈറ്റും. അകത്ത് മുഴുവനും വെള്ള പെയ്ന്റിംഗ് ചെയ്തിരിക്കുന്നു.

അച്ചു പുറപ്പെട്ടപ്പോഴേ ഉറക്കം പിടിച്ചതാണ്. ഇവിടെ എത്തിയിട്ടും ഉറക്കം തെളിഞ്ഞില്ല. ഉമ്മ അവളെ ഒരു മുറിയിൽ പുതപ്പ് വിരിച്ച് കിടത്തി. ഉപ്പയും ഇക്കമാരും വണ്ടിയിൽ നിന്നും ഇറക്കിവെച്ച സാമഗ്രഹികൾ അകത്ത് അറേഞ്ച് ചെയ്യുന്ന തിരക്കുകളിൽ.

ഞാൻ പുറത്തു പോയി, സിറ്റ് ഔട്ടിലെ തിണ്ണയിൽ ഇരുന്നു.

AI illustration by Surya for the Malayalam horror story The Lantern by Fazina Kunnath-part 1

സൂര്യൻ എത്തിനോക്കാൻ തുടങ്ങിയിട്ടുണ്ട്. വീടിനു തൊട്ടു മുമ്പിലെ ഇടതു ഭാഗത്തുള്ള വീടിന്റെ പിൻഭാഗത്തെ കിണറ്റിൽ നിന്നും ഒരു പെൺകുട്ടി വെള്ളം കോരുന്നു. മതില് കെട്ടാതെ തങ്ങളുടെ പറമ്പും അവരുടെ പറമ്പും ചേർന്നാണ് കിടക്കുന്നതെങ്കിലും കിണറ് കുറച്ച് ദൂരെയാണ്. ഓടുമേഞ്ഞ ചെറിയൊരു വീടാണ് അവരുടെ.

ഒരു ലാവണ്ടർ കളർ ചുരിദാറാണ് അവളുടെ വേഷം. അത്ര അടുത്തല്ലാത്തതുകൊണ്ട് മുഖം വ്യക്തമല്ല. വെളുത്തിട്ടാണ്. തന്നെ പോലെ തന്നെ ഒരല്പം നീളൻ മുഖമാണ്. മുടി കുറച്ചു ചുരുണ്ടതാണെന്നു തോന്നുന്നു. അധികം നീളം തോന്നുന്നില്ല. ഇവിടെത്തെ പോലെ വീടിന്റെ പിന്നിൽ റബ്ബർ മരങ്ങൾ നില്പ്പുണ്ട്.

Read Also  கிரேட் இந்தியன் சர்க்கஸ்/ கவிதை / தமிழச்சி தங்கப்பாண்டியன்/ Tamizhachi Thangapandian

അവൾ ഇടക്കിടെ ഇങ്ങോട്ട് നോക്കുന്നുണ്ട്. ഞാനൊന്ന് കൈവീശി നോക്കി. അവളും കൈവീശി കാണിച്ചു. അപ്പോൾ മനസിലായി അവൾ ഇങ്ങോട്ട് ശ്രദ്ധിക്കുന്നുണ്ടെന്ന്. ആ ദൂരക്കാഴ്ചയിലും പെട്ടെന്നെനിക്കു തോന്നി, നല്ല പരിചയമുള്ള മുഖമാണല്ലോ എന്ന്. അതിനിടെ ആ കുട്ടി ആംഗ്യത്തിൽ എന്തോ ചോദിക്കുന്നുണ്ട്. ശബ്ദം ഇങ്ങോട്ട് എത്തുന്നില്ല.

ഒരു പക്ഷെ, ‘പുതിയ വീട്ടുകാരാണോ?’ എന്നാവും ചോദിച്ചത്. ഒന്നും മനസിലായില്ലെങ്കിലും ഞാനും കൈവീശി ‘അതേ’ എന്ന മട്ടിൽ പ്രതികരിച്ചു. വെള്ളം കോരിക്കഴിഞ്ഞ് അവൾ അകത്തേക്ക് പോയിട്ടും അവളെ പറ്റി എന്തൊക്കെയോ ചിന്തിച്ച് ഉമ്മറത്തെ തിണ്ണയിൽ ഞാനിരുന്നു.

പെട്ടെന്നാണ് അകത്തു നിന്നും ഉച്ചത്തിലുള്ള ഉമ്മയുടെ വിളിയൊച്ച കേട്ടത്,

‘സാറാ…’

തുടരും… 

പ്രതിഭാവം പ്രഥമ ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കാം

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Free Subscription!

Subscribe to Prathibhavam for Latest Updates.