Published on: September 4, 2025


പുലരിതൻ പൊൻചിരി തൂവിയാ
പുലർക്കാറ്റാലാലോല നൃത്തമാടി.
കാറ്റിൻ കാതിൽ കളകളം തീർത്ത്,
കിളികൾ പാടി പൊന്നോണഗീതം.
പുഴകൾ തീർത്ത കുളിരോളത്തിനൊപ്പം
പൂത്തൊട്ടിയുമുതിർത്തൊരോണഗീതം.
തുമ്പിൽ മഞ്ഞണി താരകങ്ങളുതിർത്ത്,
തുമ്പയുമോതിയൊരോണഗീതം.
പുതുക്കോടിതൻ ഗന്ധം പരത്തി,
പൊൻ പുളകങ്ങളെല്ലാമോടിയെത്തി.
ഉള്ളിലൊരായിരമോണമുണർന്നു;
ഉള്ളിലെയോണമോ, പോയ്മറഞ്ഞു!
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






