Published on: September 6, 2025


പെണ്‍വേഷം കെട്ടി
ആള്‍ക്കാരുടെ കണ്ണില്‍ പൊടിയിട്ട്
നടക്കുകയായിരുന്നു ആണ്‍കവിത
കവലയിലും കടകളിലും
ബസ്സിലും ബസ് സ്റ്റോപ്പിലും
കവിതയെക്കുറിച്ചുള്ള
വര്‍ത്തമാനങ്ങള്‍ മാത്രം
പെട്ടെന്നൊരു ദിനം
കവിത അപ്രത്യക്ഷമായി
ക്രമേണ കവിതാ വര്‍ത്തമാനങ്ങളും
ആളുകളൊക്കെ കവിതയെ
സ്വപ്നത്തില്‍പോലും ഓര്‍ക്കാതായി
ഒരു കുറവും ആര്‍ക്കും
അനുഭവപ്പെട്ടതുമില്ല
ആരും അന്വേഷിച്ചില്ലെങ്കിലും
ഒളിവില്‍ പോയ കവിത
പെട്ടെന്ന് മറ്റൊരുദിനം
കവലയില്‍ പ്രത്യക്ഷപ്പെട്ടു
കïവര്‍ക്കൊക്കെ
വല്ലാത്തൊരു കൗതുകം
പെണ്‍വേഷത്തിന്
മോഡിക്കുറവൊന്നുമില്ല
നോട്ടത്തിനും
പക്ഷേ
മൂക്കിനുതാഴെ രോമം
കുതിരപ്പുല്ലുപോലെ
വളര്‍ന്ന് തളിര്‍ത്തു നില്‍ക്കുന്നു
അന്നത്തെ അന്തിചര്‍ച്ച
അതിഗംഭീരമായിരുന്നു
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക






