Kallanmaar/Malayalam Translation of Soumya’s Tamil poem Kallangal by Konnamood Viju

AI illustration by Surya for the Malayalam Translation by Konnamood Viju for the Tamil poem Kallangal by Soumya

കള്ളന്മാർ

ക​ഴിഞ്ഞ ദിവസത്തെ
പൗർണ്ണമി രാവിൽ
അർദ്ധരാത്രി നേരത്ത്
വീടിന്റെ തട്ടിൻപുറത്ത്
ആരോ നടക്കുന്ന ശബ്ദം

​പഴയ വീടിന്റെ
ചെറിയ വിടവിലൂടെ
എങ്ങനെ ഒരാൾ
അകത്തു കടന്നു?

​ഓടിൽ ചവിട്ടിയാൽ
പൊട്ടേണ്ടതല്ലേ?

​കുരങ്ങിനെ ഓടിക്കാൻ വാങ്ങിയ
നാടൻതോക്ക് കയ്യിൽ കരുതണോ?
വെട്ടുകത്തി എടുത്ത് തലയ്ക്കൽ
വയ്ക്കണോ?
​കിടപ്പുമുറിയിലെ വിളക്ക്
പുലരുവോളം
കെടുത്താതിരിക്കണോ?

​ആരോ സംസാരിക്കുന്നതുപോലെ
കള്ളൻ അടുത്തെവിടെയോ ഉള്ളതുപോലെ
ഇത്തരം ചിന്തകളാൽ പേടിച്ച്
വെളുക്കുവോളം ഉറങ്ങാതെ കിടന്നു

​രാവിലെ അച്ഛൻ വിളിച്ചുണർത്തുമ്പോൾ
ഒരു വശത്ത് തോക്ക്
മറുവശത്ത് വെട്ടുകത്തി

​ഓരോ ദിവസവും
വീടിനകത്തും പുറത്തും
കള്ളന്മാരെ കണ്ടും കാണാതെയും
തുടരുന്നു ജീവിതം

റെയിൽവേ സ്റ്റേഷനിൽ
ബസ് സ്റ്റാൻഡുകളിൽ
കോളേജ് വാതിലുകളിൽ
ചിരിച്ചുകൊണ്ട് സംസാരിക്കുന്ന
ബന്ധുക്കൾക്കിടയിൽ
അടുത്ത സുഹൃത്തുക്കൾക്കിടയിൽ
ആയിരക്കണക്കിന് കള്ളന്മാർ…

Join with us

Read Also  കാറ്റ്, തെളിഞ്ഞൊരു നാളിൽ/മലയാളം പരിഭാഷ/പദ്മദാസ്/ദ വിൻഡ്, വൺ ബ്രില്യന്റ് ഡേ/അന്തോണിയോ മച്ചാദോ