AI illustration by Surya for the Malayalam poem Fathers Day by Surab

ഫാദേഴ്സ് ഡേ

ഴ വരുമോ?
വന്നാൽ നനയുമോ?
ഒപ്പം നീയുണ്ടാകുമോ?

വ്രതം കഴിഞ്ഞു
കോടിയുടുത്തു
തുമ്പികൾ പാറിപ്പറന്നു.

യുദ്ധഭൂമിയിൽനിന്ന്
മകൻ വിളിക്കുന്നു,
ഇവിടെ നല്ല മഴ.
എന്നിട്ടും ആകാശത്ത്
പടക്കം പൊട്ടുന്നു.

തോരാ മഴയിത്.
ആര് തോൽക്കും
ഈ യുദ്ധത്തിൽ?

ഇവിടെ മഴയില്ല.
മഴപെയ്യുമെന്നറിയില്ല.
തോൽക്കാനാരുമില്ല.
തോറ്റിടം നനയുവാനും.

അണ്ണാൻകുഞ്ഞും വന്നില്ല.
തൊടിയിലും മരത്തിലും നോക്കി.
അതും മഴ തേടിപ്പോയോ?

എവിടെയോ മഴ പെയ്യുന്നു.
ആരോ മഴ നനയുന്നു.
ഞാൻ പുറത്തേക്കുതന്നെ നോക്കി.
ഒരു കുട നടന്നുവരുന്നു.
ഇന്ന് ഫാദേഴ്സ് ഡേ ആണത്രേ!

Trending Now
Showing Slide 1 of 10: ഒറ്റ സ്നാപ്പിൽ ഒതുക്കാനാകാത്ത ജനുവരി സ്മരണകൾ- ബി. അശോക് കുമാർ എഴുതിയ ലേഖനം

Join with us