Published on: September 6, 2025


കളർ തീമിൽ
കല്യാണത്തിന്
പോകാൻ
എല്ലാവർക്കും
നീല വസ്ത്രങ്ങൾ
വാങ്ങാനാണ്
നല്ല പാതി ഏല്പിച്ചത്.
ആദ്യം അവൾക്കു
തന്നെ വാങ്ങി
മേഘ നിറത്തിലൊരു സാരി…
അപ്പോൾ അവൾക്കത്
നീലയല്ല പോലും!
മയിലിന്റെ
നീലമാണത്രേ
ഓൾടെ നീല!
ചെക്കന് കടൽ
നിറത്തിലൊന്ന്
ഒപ്പിച്ചപ്പോ
പോരാത്രേ!
കായാമ്പൂ നിറമാണ്
ഓന്റെ നീല!
പെണ്ണിന് മഷി
നീലയിൽ
ഒന്ന് തരപ്പെടുത്തിയപ്പോൾ
ഓൾക്ക് ഇന്ദ്രനീലം
തന്നെ വേണത്രെ!
നീലയിലൊന്നും
നീലയില്ലെന്ന്
ഞാനിപ്പഴല്ലേ
അറിയുന്നത്!
ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക
Trending Now






