
ജയശ്രീ പള്ളിക്കൽ: പത്തനംതിട്ട പള്ളിക്കൽ സ്വദേശിനി. ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ മീഡിയസെൽ ചെയർപേഴ്സൺ.
‘ജാര’ (കഥാസമാഹാരം), ‘നനവ്’, ‘ഭൂകമ്പമാപിനി’, ‘കടലിനെക്കാൾ നീലിച്ച് കനലിനെക്കാൾ ചുവന്ന്’ (കവിതാ സമാഹാരങ്ങൾ), ‘അഭിരാമിന്റെ അച്ഛൻ’ (ബാലസാഹിത്യ പരിസ്ഥിതിനാടകം), എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ‘ലൂസിഫറിന്റെ നിഴൽ’ എന്ന കഥാസമാഹാരവും ‘മഴവെയിൽ പൂക്കാലം’ എന്ന കവിത സമാഹാരവും പുറത്തിറങ്ങാനുണ്ട്.
2023ൽ, സുകുമാർ അഴീക്കോട് സാഹിത്യ അക്കാദമിയുടെ ‘തത്വമസി കഥാ പുരസ്ക്കാര’ വും പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ ഫൗണ്ടേഷന്റെ ‘പ്രൊഫ. കടയ്ക്കോട് വിശ്വംഭരൻ കവിതാ പുരസ്കാരം നേടിയിട്ടുള്ള ജയശ്രീക്ക്, സപര്യ സാംസ്കാരിക സമിതിയുടെ ‘സപര്യ കവിതാ പുരസ്ക്കാരം’ (2024), മാർത്തോമ്മാ സഭയുടെ ‘യുവദീപം’ മാസിക ഏർപ്പെടുത്തിയ, ചെറുകഥയ്ക്കുള്ള ‘യുവദീപം അവാർഡ്’ (2015) എന്നിവയും ലഭിച്ചിട്ടുണ്ട്. സംസ്ഥാന നാളികേര വികസന ബോർഡ് 2011ൽ ഏർപ്പെടുത്തിയ അഖിലേന്ത്യാ കവിതാരചനാമത്സരത്തിൽ അദ്ധ്യാപകവിഭാഗത്തിലും ഒന്നാം സ്ഥാനം നേടിയിരുന്നു.
ശാസ്താംകോട്ട ഡി. ബി. കോളജിൽ നിന്നും രാഷ്ട്രതന്ത്രശാസ്ത്രത്തിൽ ഒന്നാം ക്ലാസ്സോടെ ബിരുദം നേടിയിട്ടുള്ള ജയശ്രീ ഇപ്പോൾ, കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിൽ താമസിക്കുന്നു.








