Vedan Priyadarsini clab award-1

റാപ്പർ വേടന് പുരസ്കാരം

പുരസ്കാരം, പുത്തൻ കാലത്തെ രാഷ്ട്രീയം സര്‍ഗാത്മകമായി പങ്കുവെയ്ക്കുന്നതിന്:

തൃശ്ശൂർ: റാപ്പർ വേടന് ഒരു ലക്ഷം രൂപയുടെ പുരസ്കാരം പ്രഖ്യാപിച്ച് പബ്ലിക് ലൈബ്രറി. തൃശ്ശൂരിലെ തളിക്കുളത്തുള്ള പ്രിയദർശിനി പബ്ലിക് ലൈബ്രറിയാണ് പുരസ്കാരം പ്രഖ്യാപിച്ചത്. ലൈബ്രറിയുടെ പ്രഥമ പുരസ്കാരമാണ് ഇത്. ഒരു ലക്ഷം രൂപയും ശില്പ‌വും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്.

പുതിയ കാലഘട്ടത്തിന്റെ രാഷ്ട്രീയം സര്‍ഗാത്മകതയോടെ സമൂഹവുമായി പങ്കുവെയ്ക്കുന്നത് പരിഗണിച്ചാണ് പുരസ്‌കാരം. ജൂൺ 19, വായനാദിനത്തിൽ സ്നേഹതീരം ബീച്ചിൽ വെച്ചാണ് അവാർഡ് ദാനചടങ്ങ്. പാര്‍ലമെന്റ് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനും എംപിയുമായ കെ. സി. വേണുഗോപാൽ അവാർഡ് സമ്മാനിക്കും. ഷാഫി പറമ്പില്‍ എംപി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ, സി. സി. മുകുന്ദന്‍ എംഎല്‍എ, ആലങ്കോട് ലീലാകൃഷ്ണന്‍, അശോകന്‍ ചരുവില്‍ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.

കേരള ഗ്രന്ഥശാലാ സംഘത്തിന്റെ ഉപജ്ഞാതാവ്, പി. എൻ. പണിക്കരുടെ ചരമദിനമാണ് ജൂൺ 19.

Trending Now

Latest Posts