Sonora Louise Smart Dodd AI illustration by Surya
ഡോഡ് ഹൗസിനു മുൻപ് മുൻപിൽ സൊനോറ/ചാറ്റ്ജിപിടി ഇല്ലുസ്ട്രേഷൻ/സൂര്യ

സൊനോറ സ്മാർട്ട് ഡോഡ്: ഫാദേഴ്‌സ് ഡേയുടെ സ്ഥാപക, എഴുത്തുകാരി, ചിത്രകാരി, ശില്പി, സാംസ്കാരിക പ്രവർത്തക.

‘ചിൽഡ്രൻ ഓഫ് ദി സൺ’ എന്ന കുട്ടികൾക്കു വേണ്ടിയുള്ള പുസ്തകപരമ്പരയും സ്പോക്കെയ്നിലെ തദ്ദേശീയരായ ഗോത്രവർഗ്ഗക്കാരുടെ ചരിത്രത്തെയും സംസ്കാരത്തെയും ആസ്പദമാക്കിയ ‘നേറ്റീവ് അമേരിക്കൻസ്’ എന്ന കൃതിയും ഫാദേഴ്സ് ഡേയുമായി ബന്ധപ്പെട്ട ധാരാളം കവിതകളും ഗാനങ്ങളും ലഘുനാടകങ്ങളും രചിച്ചിട്ടുണ്ട്. റെഡ് ഇന്ത്യൻ പാവകൾ ഉൾപ്പെടെ കരകൗശല വസ്തുക്കളുടെയും നിർമ്മാണത്തിൽ വൈദഗ്ദ്യം ഉണ്ടായിരുന്നു.

1939-ൽ ന്യൂയോർക്കിൽ നടന്ന പ്രശസ്തമായ ലോക വ്യാപാര മേള (World’s Fair 1939-40) യിൽ ഫാദേഴ്‌സ് ഡേയുടെ സ്ഥാപകയായി സൊനോറ ആദരിക്കപ്പെട്ടു. അതേ വർഷം, യുഎസ്സിലെ ഏറ്റവും വലിയ വാണിജ്യ ടെലിവിഷൻ-റേഡിയോ ശൃംഖലകളിലൊന്നായ ‘കൊളംബിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റ’ (CBS) ത്തിന്റെ ആദരവും ലഭിക്കുകയുണ്ടായി.

1882 ഫെബ്രുവരി 18-ന് അമേരിക്കയിലെ അർക്കൻസാസിലുള്ള സെബാസ്റ്റ്യൻ കൗണ്ടിയിലെ ജെന്നി ലിൻഡ് എന്ന സ്ഥലത്ത് ജനിച്ചു. 1978 മാർച്ച് 22-ന് അന്തരിച്ചു. സൊനോറയുടെ, സ്പോക്കെയ്നിലെ ആർതർ സ്ട്രീറ്റിലെ 603 സ്ട്രീറ്റിലെ വസതിയായ ‘ഡോഡ് ഹൗസ്’ അമേരിക്കയുടെ ‘നാഷണൽ രജിസ്റ്റർ ഓഫ് ഹിസ്റ്റോറിക് പ്ലേസസിൽ’ ഉൾപ്പെടുത്തി സംരക്ഷിക്കപ്പെടുന്നു. കുറച്ചുകാലം അധ്യാപികയായും ഫാഷൻ ഡിസൈനർ ആയും സേവനമനുഷ്ടിച്ചിട്ടുള്ള സൊനോറ, ദീർഘകാലം സ്പോക്കെയ്ൻ ‘ബോൾ ആൻഡ് ഡോഡ് ഫ്യൂണറൽ ഹോം’ എന്ന സ്ഥാപനത്തിന്റെ ഡയറക്ടർ ആയിരുന്നു.

പിതാവ്: വില്യം ജാക്സൺ സ്മാർട്ട്. മാതാവ്: എലൻ വിക്ടോറിയ ചീക്ക് ബില്ലിങ്സ്ലി. ഭർത്താവ്: ജോൺ ബ്രൂസ് ഡോഡ്. മകൻ: ജോൺ ബ്രൂസ് ഡോഡ് ജൂനിയർ (ജാക്ക്).

ജീവിച്ചിരിക്കുന്ന തന്റെ പിതാവ് വില്യം ജാക്സൺ സ്മാർട്ടിനോടുള്ള ആദരസൂചകമായാണ് സൊനോറ ഫാദേഴ്സ് ഡേയ്ക്ക് തുടക്കം കുറിച്ചത്. 1910 ജൂൺ 19ന്, അമേരിക്കയിലെ വാഷിംഗ്ടണിലുള്ള സ്പോക്കെയ്നിൽ, പ്രാദേശികമായ ആദ്യത്തെ ഔദ്യോഗിക ഫാദേഴ്സ് ഡേ നടത്തപ്പെട്ടു. അറുപതു വർഷത്തിലേറെ സൊനോറ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ, 1972 ഏപ്രിൽ 24-ന്, അമേരിക്കയുടെ ദേശീയ ദിനമായി, നിയമം മൂലം ഫാദേഴ്സ് ഡേ നിലവിൽ വന്നു.

William Jackson Smart AI illustration by Surya
അർക്കൻസാസിലെ വീടിനു മുൻപിൽ വില്യം ജാക്സൺ സ്മാർട്ട്/ചാറ്റ്ജിപിടി ഇല്ലുസ്ട്രേഷൻ/സൂര്യ

ജീവിച്ചിരിക്കുന്ന തന്റെ പിതാവ് വില്യം ജാക്സൺ സ്മാർട്ടിനോടുള്ള ആദരസൂചകമായാണ് ഫാദേഴ്സ് ഡേയ്ക്ക് സൊനോറ തുടക്കം കുറിച്ചത്. 1910 ജൂൺ 19ന്, അമേരിക്കയിലെ വാഷിംഗ്ടണിലുള്ള സ്പോക്കെയ്നിൽ, പ്രാദേശികമായ ആദ്യത്തെ ഔദ്യോഗിക ഫാദേഴ്സ് ഡേ നടത്തപ്പെട്ടു. അറുപതു വർഷത്തിലേറെ സൊനോറ നടത്തിയ ശ്രമങ്ങൾക്കൊടുവിൽ, 1972 ഏപ്രിൽ 24-ന്, അമേരിക്കയുടെ ദേശീയ ദിനമായി, നിയമം മൂലം ഫാദേഴ്സ് ഡേ നിലവിൽ വന്നു.

അമേരിക്കൻ ആഭ്യന്തരയുദ്ധത്തിൽ പങ്കെടുത്ത, അർക്കൻസാസിൽനിന്നുള്ള ഒരു സൈനികനായിരുന്നു വില്യം ജാക്സൺ സ്മാർട്ട്. യുദ്ധാനന്തരം സൈനിക സേവനം ഉപേക്ഷിച്ചു കൃഷിയിൽ ഏർപ്പെട്ട വില്യം, ഭാര്യയുടെ മരണാനന്തരം കൊച്ചു കുട്ടികൾ ഉൾപ്പെടെയുള്ള വലിയൊരു കുടുംബത്തെ, പരസഹായമില്ലാതെ ഒറ്റയ്ക്ക് വളർത്തുകയുണ്ടായി. കുടുംബത്തോടുള്ള തന്റെ പിതാവിന്റെ അർപ്പണമനോഭാവം സൊനോറയെ സ്വാധീനിക്കുകയും അത്, ഫാദേഴ്സ് ഡേ എന്ന ആശയത്തിലേക്ക് വഴിവെക്കുകയും ചെയ്തു.

Join with us