Vishu Poetry Logo-2025
Thirumurivile Vishukkazhchakal-Girija Warrier

തിരുമുറിവിലെ വിഷുക്കാഴ്ചകൾ

നീളേ പൊന്നിൻമണികളുതിർത്തു
ചാലേ ചൈത്രമണഞ്ഞിതു ചാരേ
മൂളും കാറ്റിൻ മധുരിമ വാരി-
ത്തൂവാനെത്തീ, തരളിതരാവും!

കനകം പൂക്കും കണിമലരുകളിൽ
തെളിയും കനവിൻ മോഹാവേശം
അരുമക്കൈകളിലമരും തുട്ടും
അതിജീവനകഥയോതീടുന്നു!

കാൽവരിയിൽ, മൂന്നാണികളിൽ ഭൂ-
പാപകുലത്തെയറിഞ്ഞൊരു ദേവാ,
വീണ്ടുമുയിർപ്പിൻ മോഹനരാഗം
പൂണ്ടൂ, പൊന്നിൻകണിയായ് സഹനം!

നന്മകൾ ക്രൂശിതമാകുന്നേരം
കന്മഷമേശാപ്പൊൻനിനവിങ്കൽ
ഉണ്മകൾ ചൊരിയും പ്രത്യാശയുമായ്
ചിന്തകളിൽ നാം ഉയിരാർന്നീടും!

Trending Now
Showing Slide 1 of 10: കാത്തുവെയ്പ്പുകളിലൊടുങ്ങുന്ന ജീവിതം/വിജയൻ ചെറുവല്ലി എഴുതിയ കവിത/വായനവാരം-2026