Published on June 20, 2025
വായന സദസ് | Vaayanasadhas
2025 ജൂൺ 19 | വായനദിന സ്‌പെഷ്യൽ

അക്ഷരാമൃതം
അക്ഷരമമൃതമായ് മാറീടേണം
അറിവിന്റെ വീഥിയിൽ തേരോടീടേണം
അലിവോടെ അഞ്ജലി കൂപ്പീടേണം
അഖിലമാനന്ദമായ് തീർന്നീടേണം
മനസ്സിൽ നൽദീപം തെളിച്ചീടേണം
മാലിന്യമെല്ലാമകറ്റീടേണം
മായികക്കാഴ്ചകൾ മാറീടേണം
മഹിതമീ ഭൂമിയിൽ നന്മ പെരുകീടേണം
വാക്കുകൾ പൂക്കാലം തീർത്തീടേണം
വസന്തകോകിലങ്ങൾ പാടീടേണം
വർണ്ണങ്ങൾ ഭൂവ്വിൽ നിറഞ്ഞീടേണം
വെണ്ണിലാപ്പുഞ്ചിരി തൂകീടേണം
ജാതിമതചിന്ത വെടിഞ്ഞീടേണം
മാനവഹൃദയങ്ങളൊന്നായീടേണം
പുണ്യകാവ്യങ്ങൾ പിറന്നീടേണം
പാരിതിൽ സ്നേഹം വിളയാടീടേണം!

Trending Now
Join with us
സന്ധ്യ പ്രശാന്ത്: കോഴിക്കോട് മെഡിക്കൽ കോളേജ് നഴ്സിംഗ് ഓഫീസർ. ഭർത്താവ്: മലപ്പുറം സ്‌പെഷ്യൽ ബ്രാഞ്ച് എ എസ് ഐ. മക്കൾ: മാളവിക, മനുശാന്ത്.








