AI illustration by Surya for the Malayalam poem by Preethyprabha

അവളിന്നുമുണ്ട്

കൂടെ നടന്ന് ചിത്രങ്ങൾ പകർത്തുമ്പോഴും
ആ മിഴികളാരെയോ
കാത്തിരിക്കുകയായിരുന്നു.

ശാന്തമായ നദിക്കരയിലൂടെ
ഒഴുകി നടക്കുന്ന ജനങ്ങൾ.

മുൻപേ നടന്ന
കാൽപ്പാടുകൾ
തേടുന്നവർ.

എരിയുന്ന സൂര്യനു
ജലം നൽകുന്നവർ.

ഉള്ളിലെ വെളിച്ചമറിയാൻ
പുറത്തു
ദീപം തെളിക്കുന്നവർ.

കാണക്കാണെ
അവളിലെ
കുളിരുകോരുന്നവർ.

അവളിൽ നീന്തിത്തുടിച്ച്,
നിർവൃതിയടയുന്നവർ.

ഒന്നുമറിയാതെ,
ഓരം ചാരാതെ
അവളിന്നുമുണ്ട്.

കാലങ്ങൾക്കും
സംസ്ക്കാരങ്ങൾക്കു-
മിപ്പുറം
നിർവ്വചനങ്ങളേറ്റു
വാങ്ങാതെ
അവൾ,
ഇന്നുമൊഴുകുന്നു.

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹