AI illustration by Surya for Oru Thullal Kavitha-Malayalam satire poem by Sathish Kalathil

ഒരു തുള്ളൽ കവിത

ത്തു വരിയിൽ മുത്തുകൾ കോർത്തു
പച്ചമലയാളം വിളമ്പീടേണം.
വാക്കിനാൽ വെറും ജാലം കാട്ടി
വെറുതെയതു കവിതയാക്കീടേണം!

തലക്കനമേറും പദം നിരത്തി ചെമ്മേ
തറവാടിത്തം ചുമ്മാ കാട്ടിടേണം.
വായിക്കുന്നോൻ്റെ നെഞ്ചു നിറയ്ക്കാൻ
വെറുതെ കതിനനിര പൊട്ടിക്കേണം.

കാവ്യഭാഷ്യം പറ്റെ മറന്നീടേണം;
കാലം മാറിയതോർത്തിടേണം.
കാവ്യസത്യം പുറമേ വെച്ചിടേണം;
കാവ്യം നിത്യം പൂക്കണം പാരിൽ!

ചന്തമുള്ളൊരീണത്തിൽ പാടിയാൽ
ചിന്തിക്കാനൊരു നേരം തിരയേണ്ട;
ചന്തയിലിക്കവിത ചന്തത്തിൽ വെച്ചാൽ
ചാളയ്ക്കുമേലെ പോലീച്ചകൾ വന്നിടും!

രാഷ്ട്രദീപിക: 2026 മാർച്ച് 12

oppo_32

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹