AI illustration by Surya for the Malayalam poem Asthamicha Kanavukal by Meelas Mullampara

അസ്തമിച്ച കനവുകൾ

ച്ചയണിഞ്ഞ മലനിരകൾതൻ
നെറുകയിൽ ആമോദിച്ചു കയറി അവർ;
പാറപ്പുറത്തിരുന്നു ആ കൊച്ചു കൂട്ടുകാർ;
പ്രകൃതിതൻ ലഹരി നുകർന്നിരുന്നു.

മാനം കറുത്തുപ്പുകയുന്ന വേളയിൽ
‘മടങ്ങാം’ എന്നു മൊഴിഞ്ഞു ചിലർ;
‘മഴയൊന്നു കാണണം, നനയണം’ എന്നായി
മറ്റുള്ളവർതൻ മോഹങ്ങൾ അന്ന്.

പെയ്തു തിമിർത്ത മാരിയിൽ ആറാടി;
പീലിമുടിയിലൂടെ നീർതുള്ളികൾ പാഞ്ഞു;
ആർത്തട്ടഹസിച്ചു ചിരിച്ചവർ നിൽക്കവെ,
കാലം കരുതിയതു മറ്റൊരു ഗതിയായ്.

കണ്ണഞ്ചിപ്പിക്കും വെളിച്ചം പടർത്തി-
ക്കൊണ്ടൊരു ഇടിത്തീ പാഞ്ഞുവന്നു;
ഇടിനാദം മുഴങ്ങി വിണ്ണും മണ്ണും വിറച്ചു;
കനവുകൾ കരിഞ്ഞു നിമിഷത്തിൽ.

ചിരി മാഞ്ഞ ചുണ്ടുകൾ, കരിഞ്ഞ മേനികൾ;
പാറയിൽ ചിതറിയ പൂക്കൾ പോലെ.
നാലു പേർ നിശ്ചലം, മൂന്നു പേർ വേദനയിൽ;
മരണം നിഴലിൽ തളർന്നു വീണു.

നിലവിളിയോടെ പാഞ്ഞെത്തി നാട്ടുകാർ;
കണ്ടതു നൊമ്പരക്കാഴ്ച മാത്രം;
ആശിച്ചു കണ്ട പ്രകൃതിതൻ മടിത്തട്ടിൽ
ആയുസ്സു തീർന്നൊരു നൊമ്പരഗാഥപോലെ..!

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹

Read Also  നഗ്‌നതയുടെ സ്വത്വപ്രതിസന്ധി/ഡോ. അനിൽ കുമാർ എസ് ഡി എഴുതിയ കവിത