വൈലോപ്പിള്ളി/ അനുഭൂതി ശ്രീധരൻ എഴുതിയ കവിത
Vyloppilli/Malayalam poem written by Anubhoothi Sreedharan വൃശ്ചികക്കാറ്റേല്‍ക്കുന്നവടക്കുന്നാഥനു മുന്നിലന്നൊട്ടു നേര്‍ത്ത പ്രഭാതത്തില്‍കണ്ടാദ്യം, കണികണ്ടപോല്‍...കള്ളിഷര്‍ട്ടും കരനേര്‍ക്കുംമുണ്ടുടുത്തു മെലിഞ്ഞൊരാ;-ളെന്‍റെ കാവ്യവയല്‍പാട-ത്തെന്നും കതിരിട്ടു നിന്നൊരാള്‍.'വൈലോപ്പിള്ളി'യെന്നച്ഛന്‍വായ്പൊളിച്ചല്പമെങ്കിലുംപിന്നെയോടിക്കരം തൊട്ടുതന്‍കരം ചേര്‍ത്തെടുത്തയാള്‍.കന്നികായ്ക്കുന്ന മാവേറെപൊന്നണിഞ്ഞു നിറഞ്ഞപോലെന്‍റെയുള്ളിലുമാ...