Prathibhavam First Onappathippu-2025
Padam Veendumaa Kathakal-Malayalam poem by Sathish Kalathil-Prathibhavam First Onappathippu-2025

പാടാം വീണ്ടുമാ കഥകള്‍;
പണ്ടീ നാട്ടില്‍ നടന്ന കഥകള്‍.
മാലോകര്‍ നെഞ്ചില്‍ കുടിവെച്ച കഥകള്‍;
മാവേലി മന്നന്റെ വീര ധീര കഥകള്‍.

അത്തലില്ലാത്ത കുടികളുടെ നാട്;
അടിയാനും കുടിയാനുമൊന്നായ് നടന്ന നാട്.
ത്രിലോകം പുകള്‍കൊണ്ടനാട്;
സുതലംപോലെയുള്ള നാട്.
ഇന്ദ്രസേനന്‍ വാണിരുന്ന നാട്;
ഇന്ദ്രനെ പൊറായ്മ കൊള്ളിച്ച നാട്.

മൂന്നടി ഇടം യാചിച്ചു ഭഗവാന്‍,
തലത്താഴ്ത്തിക്കൊടുത്തു സേനന്‍;
ഇന്ദ്രനേയും വെന്നൊരാ സേനന്‍.
തൃപ്പാദമൊന്നു വിറച്ചു;
ഇന്ദ്രസേനന്‍ നിറഞ്ഞു ചിരിച്ചു.

പാടാം വീണ്ടുമാ കഥകള്‍;
പണ്ടീ നാട്ടില്‍ നടന്ന കഥകള്‍.
ആസുരനല്ലാത്തൊരസുരന്‍
ഭൂലോകം വാണ കഥകള്‍.
മാബലി മന്നന്റെ ധീര വീര കഥകള്‍;
മലയാളനാടിന്റെ കഥകള്‍!

ഓണപ്പതിപ്പ് പുസ്തകരൂപത്തിൽ വായിക്കുക

പ്രതിഭാവം വാട്സ്ആപ്പ് ഗ്രൂപ്പിലേക്കു സ്വാഗതം🌹