Published on: April 29, 2025
എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
നടി ലാലി പി. എം.: ‘ഞാൻ വേടനൊപ്പമാണ്. ആ 5gm കഞ്ചാവല്ല അവനെ നിർണയിക്കുന്നത്. അവൻ പാടിയ പതിനായിരം ടൺ പ്രഹരശേഷിയുള്ള റാപ്പുകളാണ്. അത് കേട്ട് പൊള്ളിയ സവർണ തമ്പുരാക്കന്മാരാണ് സോഷ്യൽ മീഡിയയിൽ ആർത്തട്ടഹസിക്കുന്നത്.’
ദോഷൈകദൃക്ക്: ‘രാമായണമെന്ന ലോകോത്തര ഇതിഹാസം പിറന്നതും വേടനിലൂടെയായിരുന്നു…’ എന്നുംകൂടി കഥിക്കാമായിരുന്നു…

പിൻകുറിപ്പ് :
‘വേടൻ’ എന്ന സ്റ്റേജ് നാമത്തിൽ അറിയപ്പെടുന്ന മലയാളം റാപ്പ് സിംഗറും കവിയുമായ ഹിരൺ ദാസ് മുരളി കഞ്ചാവ് കേസില്‍ അറസ്റ്റിലായതിനെതുടർന്നുണ്ടായ സോഷ്യൽ മീഡിയ വിവാദത്തിൽ, പ്രശസ്ത സിനിമാ താരം അനാർക്കലി മരിക്കാരുടെ അമ്മയും നടിയുമായ ലാലി പി. എം. അവരുടെ ഫേസ് ബുക്കിൽ ഹിരൺദാസ് മുരളി(വേടൻ) യെ പിന്തുണച്ചുകൊണ്ട് എഴുതിയ കുറിപ്പ് വാർത്താ പ്രാധാന്യം നേടുകയുണ്ടായി.

						
Trending Now					

 
                        

 
 
 
 
 
 
 
 
 
 






 
                       
                       
                       
                      