Published on: April 17, 2025
എഐ കാരിക്കേച്ചർ/ദോഷൈകദൃക്ക്
അന്‍സിബ ഹസ്സൻ: ‘അസോസിയേഷന്‍ ഓഫ് മലയാളം മൂവി ആര്‍ടിസ്റ്റ്‌സ്’ എന്ന താരസംഘടനയെ എഎംഎംഎ എന്നല്ലാതെ ‘അമ്മ’ എന്നു വിളിച്ചാല്‍ മാത്രം വിന്‍സി അലോഷ്യസിന്റെ പരാതിയിൽ പ്രതികരിക്കാം.
ദോഷൈകദൃക്ക്: ‘അമ്മ തടിച്ചാൽ കൊച്ചമ്മേ… എന്നു നീട്ടി വിളിക്കേണ്ടി വരും’ എന്നാ പ്രമാണം…

പിൻകുറിപ്പ് :
‘സൂത്രവാക്യം’ മലയാളം സിനിമയുടെ ഷൂട്ടിങ്ങിനിടെ നടൻ ഷെെൻ ടോം ചാക്കോ സെറ്റിൽ ലഹരി ഉപയോഗിച്ച് മോശമായി പെരുമാറിയെന്ന നടി വിൻസി അലോഷ്യസ്, താരസംഘടനയായ എഎംഎംഎയ്ക്കു നല്‍കിയ പരാതി അന്വേഷിക്കുന്ന എ.എം.എം.എ. മൂന്നംഗ അഡ്‌ഹോക്ക് കമ്മിറ്റി അംഗമായ അന്‍സിബ ഹസ്സനോട് അതിനെപ്പറ്റി ചോദിച്ച റിപ്പോര്‍ട്ടര്‍ ടി വി അവതാരക സ്മൃതി പരുത്തിക്കാടിനോട് അന്‍സിബ നടത്തിയ, ‘താരസംഘടനയെ എഎംഎംഎ എന്നല്ലാതെ ‘അമ്മ’ എന്നു വിളിച്ചാല്‍മാത്രം വിഷയത്തിൽ പ്രതികരിക്കാം’ എന്ന പ്രതികരണം വിവാദമാകുകയുണ്ടായി.
Trending Now








