
ഭീകരവാദത്തിനെതിരെ ഇന്ത്യ നടത്തുന്ന ശ്രമങ്ങളെ സ്പെയിൻ നിരുപാധികം പിന്തുണക്കും: ജോസ് മാനുവല്‍ ആല്‍ബറസ്
മാഡ്രിഡ്: ഇന്ത്യ ഭീകരവാദത്തിനെതിരെ നടത്തുന്ന എല്ലാ ശ്രമങ്ങൾക്കും സ്പെയിനിന്റെ പരിപൂർണ്ണ പിന്തുയുണ്ടാകുമെന്ന്, സ്പെയിന്‍ വിദേശകാര്യ മന്ത്രി ജോസ് മാനുവല്‍ ആല്‍ബറസ് അറിയിച്ചതായി ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു.
പാക്കിസ്ഥാൻ പഹൽഗാമിൽ നടത്തിയ കൂട്ടക്കുരുതിയെ തുടർന്ന് ഇന്ത്യ പാക്കിസ്ഥാനിൽ നടത്തിയ ഓപ്പറേഷന്‍ സിന്ദൂറിനെകുറിച്ചുള്ള ഇന്ത്യയുടെ നിലപാട് വിശദീകരിക്കാൻ വിദേശരാജ്യങ്ങളിലേക്കു നിയോഗിക്കപ്പെട്ട സർവ്വകക്ഷി പ്രതിനിധികളുടെ വിവിധ സംഘങ്ങളിലെ സ്പെയിൻ സന്ദർശക സംഘത്തിൽ ഉൾപ്പെട്ട ഡിഎംകെ എംപി കനിമൊഴി, സമാജ്വാദി പാര്‍ട്ടി എംപി രാജീവ് കുമാര്‍ റായ്, ബിജെപി പ്രതിനിധി ബ്രിജേഷ് ചൗട്ട, എഎപി പ്രതിനിധി അശോക് മിത്തല്‍, ആര്‍ജെഡി പ്രതിനിധി പ്രേം ചന്ദ് ഗുപ്ത, മുന്‍ നയതന്ത്രജ്ഞന്‍ മന്‍ജീവ് സിംഗ് പുരി എന്നിവരുടെ കൂടിക്കാഴ്ച്ചയെ തുടർന്നാണ് ആല്‍ബറസ് സ്പെയിനിന്റെ നിലപാട് ഇന്ത്യന്‍ എംബസിയെ അറിയിച്ചത്.
ഇന്ത്യയുടെ ദേശീയ ഭാഷ, 'നാനാത്വത്തില്‍ ഏകത്വം': കനിമൊഴി

അതിനിടെ, മാഡ്രിഡില്‍ നടന്ന, സ്‌പെയിനിലെ ഇന്ത്യന്‍ പ്രവാസികളുടെ ഒരു പരിപാടിയില്‍ സംഘം പങ്കെടുക്കവേ, ഒരു പ്രവാസിയുടെ കനിമൊഴിയോടുള്ള ചോദ്യവും കനിമൊഴി കൊടുത്ത ഉത്തരവും ലോകമൊട്ടാകെ ചർച്ച ചെയ്യപ്പെടുകയുണ്ടായി.
‘ഇന്ത്യയുടെ ദേശീയ ഭാഷ ഏതെന്നായിരുന്നു’ സദസ്സില്‍നിന്നുള്ള ചോദ്യം. ‘നാനാത്വത്തില്‍ ഏകത്വമാണ്’ ഇന്ത്യയുടെ ദേശീയ ഭാഷയെന്നായിരുന്നു കനിമൊഴി മറുപടി പറഞ്ഞത്.
തനുൾപ്പെടുന്ന പ്രതിനിധി സംഘം ലോകത്തിനു നല്‍കുന്ന സന്ദേശമാണ് അതെന്നും കനിമൊഴി കൂട്ടിച്ചേര്‍ത്തു. കനിമൊഴിയുടെ മറുപടിക്ക് സദസ്സില്‍ വന്‍സ്വീകാര്യതയാണു ലഭിച്ചുത്.
ദേശീയ വിദ്യാഭ്യാസ നയത്തിൽ, കേന്ദ്ര സര്‍ക്കാരും തമിഴ്നാട് സര്‍ക്കാരും തമ്മിൽ ഭാഷയെ ചൊല്ലി തര്‍ക്കമുള്ള പശ്ചാത്തലത്തിൽ കനിമൊഴിയുടെ മറുപടി രാജ്യമെമ്പാടും ചർച്ച ചെയ്യപ്പെട്ടു. ഇന്ത്യൻ ജനാധിപത്യ മൂല്യങ്ങളെ മുറുകെ പിടിക്കുന്നതും ഇന്ത്യയുടെ ഐക്യത്തെയും അഖണ്ഡതയെയും ഊട്ടിയുറപ്പിക്കാൻ ഉതകുന്നതാണ്, കനിമൊഴിയുടെ പ്രതികരണമെന്നു രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. സോഷ്യൽ മീഡിയ ഉൾപ്പെടെ രാജ്യമൊന്നാകെ ‘ബിഗ് സല്യൂട്ട്’ നല്കി കനിമൊഴിയെ അഭിനന്ദിക്കുകയും ചെയ്തു.
‘നമ്മുടെ രാജ്യത്തിന് വളരെയധികം കാര്യങ്ങള്‍ ചെയ്യാനുണ്ട്. എന്തുതന്നെ ശ്രമിച്ചാലും നമ്മളെ വഴിതെറ്റിക്കാനാകില്ല. എന്നിരുന്നാലും, നിര്‍ഭാഗ്യവശാല്‍ തീവ്രവാദത്തെയും അനാവശ്യമായ യുദ്ധത്തെയും നമ്മള്‍ക്ക് നേരിടേണ്ടതുണ്ട്. അത് ശക്തമായി തന്നെ നമ്മള്‍ ചെയ്യും.’ എന്നും അവര്‍ സദസിൽ വ്യക്തമാക്കി.
സ്വന്തം രാജ്യത്തിന്റെ നിലപാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ പ്രവാസികൾക്കുള്ള പങ്കിനെ കനിമൊഴി അഭിനന്ദിച്ചു. ‘സമാധാനത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ നിലപാടുകൾ എത്തരത്തിലായിരുന്നുവെന്ന് പ്രവാസികൾക്ക് ലോകത്തിനോട് എളുപ്പം പറയാൻ സാധിക്കുമെന്നും കനിമൊഴി പറഞ്ഞു.

#WATCH | Madrid, Spain: While addressing the Indian diaspora, DMK MP Kanimozhi said, “The national language of India is unity and diversity. That is the message this delegation brings to the world, and that is the most important thing today…” pic.twitter.com/cVBrA99WK3
— ANI (@ANI) June 2, 2025