E C Suresh

ഇ.സി. സുരേഷ്: തൃശൂർ ചാലക്കുടി കോടശ്ശേരി നായരങ്ങാടി സ്വദേശി. അദ്ധ്യാപകൻ, പത്രപ്രവർത്തകൻ, നിരൂപകൻ, ഗാനരചയിതാവ്.കമ്മ്യൂണിസ്റ്റ് പാർട്ടി നിരോധിക്കപ്പെട്ട കാലഘട്ടത്തിൽ, ജന്മിത്വത്തിനും ചൂഷണത്തിനുമെതിരെ ചാലക്കുടി- പരിയാരം പ്രദേശങ്ങളിൽ നടന്ന ചരിത്രപ്രസിദ്ധമായ കർഷക പോരാട്ടങ്ങളെ പ്രതിപാദിക്കുന്ന 'പരിയാരം കര്‍ഷക സമരം' എന്ന ചരിത്രഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ടുണ്ട്.വയനാട്ടിലെ മുത്തങ്ങ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ആദിവാസികളുടെ ജീവിതം പറയുന്ന 'ചാമന്റെ കബനി' എന്ന സിനിമയിലെ, 'ഞാനുണ്ട്‌ നീയുണ്ട്‌', 'പുഞ്ച വരമ്പത്തൂടേ...' എന്നീ പാട്ടുകൾ രചിച്ച് ഗാനരചനാ രംഗത്തെത്തി. 'പൂകൈത മറപറ്റേ...' എന്ന പേരിൽ നാടൻ പാട്ടുകളുടെ കാസറ്റ് പുറത്തിറക്കി. കലാഭവൻ മണിക്കു വേണ്ടിയും പാട്ട് എഴുതിയിട്ടുണ്ട്.തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗമായും ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുള്ള സുരേഷ്, മുൻ ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാലിന്റെ പേഴ്സണൽ സ്റ്റാഫായും ജോലി ചെയ്തിട്ടുണ്ട്. നിലവിൽ, പുരോഗമന കലാ സാഹിത്യ സംഘം (പു.ക.സ.) ചാലക്കുടി ഏരിയ കമ്മിറ്റി അംഗമാണ്.ഭാര്യ: മിനി (സഹകരണ ബാങ്ക് ജീവനക്കാരി), മക്കൾ: ഭഗത്, നടാഷ.

അനുരാഗ ഗാനം പോലെ/ഇ. സി. സുരേഷ് എഴുതിയ എം. എസ്. ബാബുരാജ് ഓർമ

LITERATURE / FEATURE / MEMOIR Anuraga Ganam Pole/Memoir of M.S. Baburaj by E. C. Suresh E. C. Suresh Author അനുരാഗ...

രാമായണ പാരായണത്തിലെ ജനാധിപത്യം/ഇ. സി. സുരേഷ് എഴുതിയ ലേഖനം

LITERATURE / FEATURE / POLITICAL IDEOLOGICAL CRITIQUE Democracy in Ramayana Recitation/Malayalam Article by E. C. Suresh E. C. Suresh Author...

അംബേദ്കർ വായനയുടെ പ്രശ്നങ്ങൾ/ഇ. സി. സുരേഷ് എഴുതിയ ലേഖനം

LITERATURE / FEATURE / POLITICAL IDEOLOGICAL CRITIQUE The Challenges of Reading Ambedkar/Malayalam Article by E. C. Suresh E. C. Suresh...